KeralaNewsRECENT POSTS

‘വോട്ടെടുപ്പ് നടന്നത് വോട്ടീങ് മെഷീനിലായിപ്പോയി, വാഷിങ് മെഷീനില്‍ ആയിരുന്നെങ്കില്‍ സഖാക്കള്‍ തകര്‍ത്തേനെ’ സി.പി.എമ്മിനെ ട്രോളി സന്ദീപ് വാര്യര്‍

കോഴിക്കോട്: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ഡിവൈഎഫ്ഐയുടെ പോസ്റ്റിനെ ട്രോളി യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്. ‘ബിജെപി തോല്‍ക്കട്ടെ, ഇന്ത്യ ജയിക്കട്ടേ, ഡല്‍ഹി വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍’ എന്നതായിരുന്നു ഡിവൈഎഫ്ഐയുടെ പോസ്റ്റ്. രണ്ടായിരത്തില്‍ ഏറെ കമന്റുകളാണ് ഈ പോസ്റ്റിന് ഇതുവരെ ലഭിച്ചത്. ഈ പോസ്റ്റിന് താഴെയാണ് സന്ദീപ് വാര്യര്‍ കമന്റിട്ടിരിക്കുന്നത്.

‘വോട്ടെടുപ്പ് നടന്നത് വോട്ടീങ് മെഷീനിലായിപ്പോയി, വാഷിങ് മെഷീനില്‍ ആയിരുന്നെങ്കില്‍ സഖാക്കള്‍ തകര്‍ത്തേനെ.’ എന്നതായിരുന്നു സന്ദീപിന്റെ കമന്റ്. ഈ കമന്റിന് മാത്രം അയ്യായിരത്തോളം ലൈക്കാണ് വന്നിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker