27.4 C
Kottayam
Thursday, November 7, 2024
test1
test1

മുറിവുകൾക്ക് മേൽ മുളകരച്ചുതേക്കുന്നു,ബിജെപി പ്രചാരണത്തിന് പാലക്കാട്ടേക്കില്ലെന്നാവര്‍ത്തിച്ച് സന്ദീപ് വാര്യര്‍

Must read

തൃശ്ശൂര്‍: പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സന്ദീപ് വാര്യര്‍.പ്രചാരണത്തില്‍ നിന്ന്  വിട്ടുനിൽക്കുന്നതിൽ ക്രിയാത്മക നിർദ്ദേശം നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു.പോസിറ്റീവായ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ല.സംഘടനയിൽ ഒരാൾ കയറിവരുന്നതിന് വലിയ തപസ്യയുണ്ട്. അത് റദ്ദ് ചെയ്യുന്ന പ്രസ്താവനകൾ വരുമ്പോൾ വലിയ സങ്കടം ഉണ്ട്.ഒരാൾ പുറത്തുപോകുന്നത് അതീവ ദുഃഖകരമാണ്.ആളുകളെ ചേർത്തു നിർത്താനാണ് നേതൃത്വം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

താൻ പരാതി ഉന്നയിച്ച ആളാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചു വരണം എന്ന് പറയുമ്പോൾ തന്‍റെ  ഭാഗത്ത് തെറ്റുണ്ട് എന്ന ദുസൂചനയുണ്ട്.ഈ പ്രശ്നം ആദ്യം അഞ്ചുദിവസം ലോകത്ത് ആരോടും പറയാതെ ഇരുന്നത് പാർട്ടിയിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്.ആയിരക്കണക്കിന് പ്രവർത്തകരുടെ മുന്നിൽവച്ച് സഹപ്രവർത്തകനെ അവഹേളിച്ചു കൊണ്ടല്ല വ്യക്തിവിരോധം കാണിക്കേണ്ടത്.

ഉപാധ്യക്ഷനായ രഘുനാഥനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് സംസ്ഥാന പ്രസിഡണ്ട് ചെയ്യേണ്ടത്. സാമാന്യ നീതി കാണിക്കുന്നതിന് പകരം ഉത്തരവിടുന്നത് പോലെ നിങ്ങൾ പ്രചരണത്തിൽ വന്ന് പങ്കെടുത്താൽ മതി എന്നാണ് പറഞ്ഞത്.തെരഞ്ഞെടുപ്പ് ശേഷം പരിഹരിക്കാമെന്ന് പറഞ്ഞ് ഇന്നേവരെ ഉന്നയിക്കപ്പെട്ട ഏതെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന് ബിജെപി പ്രവർത്തകർ പറയട്ടെ.

തന്‍റെ  പ്രശ്നം തിരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയത് ബിജെപിയുടെ വൈസ് പ്രസിഡണ്ടായ രഘുനാഥ് ആണ്.കെ സുരേന്ദ്രനെതിരെ താൻ ഒരിക്കലും ഒന്നും സംസാരിച്ചിട്ടില്ല.വ്യക്തിപരമായി ഒരുപാട് വിയോജിപ്പുകൾ ഉണ്ടായിരിക്കുമ്പോഴും പാലക്കാട്ടെ സ്ഥാനാർത്ഥിക്ക് വേണ്ടി ഗൃഹസമ്പർക്കം നടത്തിയ ആളാണ്താന്‍. ഉന്നയിച്ച വിഷയങ്ങളിൽ താൻ ഒരു പ്രസക്തമായ ഘടകം അല്ല എന്ന് പറയുമ്പോൾ അഭിമാനം പണയം വെച്ച് അവിടേക്ക് തിരിച്ചുപോകാൻ സാധ്യമല്ല എന്ന നിലപാടിൽ  ഉറച്ചുനിൽക്കുന്നു.തന്‍റെ  മുറിവുകൾക്ക് മേൽ മുളകരച്ചുതേക്കുന്ന സമീപനം പാര്‍ട്ടി സ്വീകരിക്കുന്നു.ആദ്യദിവസത്തെ നിലപാടില്‍ തന്നെ ഉറച്ചുനിൽക്കുന്നു.ബിജെപി പ്രവർത്തകനായി  നാട്ടിൽ തുടരും

കൃഷ്ണകുമാർ തോറ്റാൽ തന്‍റെ  തലയിൽ കെട്ടിവയ്ക്കാൻ ഉള്ള നീക്കം നടക്കുന്നു എന്ന് സംശയിക്കുന്നു.ജയിക്കാൻ ആണെങ്കിൽ ശോഭാസുരേന്ദ്രനോ കെ. സുരേന്ദ്രനോ  മത്സരിക്കണം എന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു.ഈ പ്രശ്നം പരിഹരിക്കപ്പെടരുത് എന്ന ഗൂഢോദ്ദേശമുണ്ടോ എന്ന് സംശയിക്കുന്നു.

അനായാസം വിജയിക്കാനുള്ള സാഹചര്യം ശോഭാ സുരേന്ദ്രനോ കെ.സുരേന്ദ്രനോ വന്നാൽ സാധിക്കുമായിരുന്നു.സ്ഥിരമായി തോൽക്കുന്ന സ്ഥാനാർത്ഥി വന്നാൽ പാർട്ടിക്ക് ഗുണകരമാവില്ല എന്ന്  പൊതുസമൂഹം വിലയിരുത്തിയിരുന്നു. ആത്മാഭിമാനത്തിന് മുറിവ് പറ്റി നിൽക്കുന്ന ഒരാളോട് അച്ചടക്കത്തിന്‍റെ  പേര് പറഞ്ഞ് ഭയപ്പെടുത്തരുത്  .തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അപമാനിച്ചവർക്കെതിരെയാണ് പാർട്ടി നടപടിയെടുക്കേണ്ടതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അസ്മാബിയെ മരുമകൻ കൊലപ്പെടുത്തിയത് തലയണ മുഖത്തമർത്തി, മഹമ്മൂദ് സ്ഥിരം മദ്യപാനി; വീട്ടമ്മയുടെ മരണത്തിൽ അറസ്റ്റ്

കോഴിക്കോട്: വീട്ടമ്മയുടെ ദുരൂഹമരണത്തില്‍ മരുമകന്‍ അറസ്റ്റില്‍. പന്തീരാങ്കാവില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന അസ്മാബിയുടെ മരണത്തിലാണ് മകളുടെ ഭര്‍ത്താവ് തമിഴ്നാട് സ്വദേശിയായ മഹമ്മൂദിനെ പാലക്കാട് നിന്നും പൊലീസ് പിടികൂടിയത്. മദ്യപാനിയായ മഹമ്മൂദ് സംഭവത്തിന് ശേഷം...

അനിൽ അംബാനിക്ക് തിരിച്ചടി; റിലയൻസ് പവറിന് ലേലം വിളിയിൽ നിന്നും വിലക്ക്

ന്യൂഡൽഹി :: അനിൽ അംബാനിയുടെ റിലയൻസ് പവർ ലിമിറ്റഡിനെയും അതിൻ്റെ അനുബന്ധ കമ്പനികളെയും ടെൻഡറുകളിൽ ലേലം വിളിക്കുന്നതിൽ നിന്ന് വിലക്കി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്. വ്യാജ ബാങ്ക് ഗ്യാരൻ്റി...

കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; 3 പ്രതികൾക്കും ജീവപര്യന്തം തടവ്

കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ 3 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാൻ...

ഭാരപരിശോധനക്ക് കൊണ്ടുപോയ കരിമ്പ് ലോറി ഹൈടെൻഷൻ വൈദ്യുത ലൈനിൽ തട്ടി തീ പിടിച്ചു, 2 പേർ മരിച്ചു

ആഗ്ര: കരിമ്പ് ലോറിയിലേക്ക് കയറ്റുന്നതിനിടെ ട്രോളി ഹൈടെൻഷൻ വൈദ്യുത ലൈനിൽ തട്ടി രണ്ട് പേർക്ക് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭവം. മുസാഫർനഗറിലെ ബുധാന പൊലീസ് സ്റ്റേഷൻ പരിധിയിൽ ധാനായാൻ മുബാരിക്പൂർ റോഡിൽ...

പാലക്കാട്ടെ പാതിരാറെയ്ഡില്‍ വേറിട്ട വാദവുമായി പി സരിന്‍; ‘പരിശോധനാ നാടകം ഷാഫി ആസൂത്രണം ചെയ്തതാണോ എന്ന് അന്വേഷിക്കണം’

പാലക്കാട്: പാലക്കാട്ടെ പാതിരാ പരിശോധനയിൽ വേറിട്ട വാദവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിൻ. പരിശോധനാ നാടകം ഷാഫി ആസൂത്രണം ചെയ്തത് ആണോ എന്ന് അന്വേഷിക്കണമെന്ന് സരിന്‍ പറയുന്നു. പരിശോധനയ്ക്ക് അടിസ്ഥാനമായ വിവരം എവിടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.