KeralaNews

‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെയായിരുന്നു മോദിയും ബിപിന്‍ റാവത്തും’; സന്ദീപ് വചസ്പതിയുടെ അനുശോചന കുറിപ്പിന് പൊങ്കാല

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ടുള്ള ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതിയുടെ പോസ്റ്റ് വിവാദത്തില്‍. ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന’ പോലെയായിരുന്നു മോദിയും അജിത് ഡോവലും ബിപിന്‍ റാവത്തുമെന്നാണ് സന്ദീപ് വചസ്തപതി പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.

പോസ്റ്റിന് താഴെ നിരവധിപേരാണ് ഈ പ്രയോഗത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വ്യക്തമായി പറഞ്ഞു ‘ജീ’, ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി ‘ (അതായത് നമ്മുടെ രായാവ് നാട്ടുകാരെ കൊല്ലുകയാണ് എന്ന് ജീ ക്കും അറിയാം) ജീ യുടെ ഈ ധൈര്യം സമ്മതിച്ചിരിക്കുന്നു, എന്നായിരുന്നു ഒരു കമന്റ്.

‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെയായിരുന്നു നരേന്ദ്രമോദിയും അജിത് ഡോവലും ബിപിന്‍ റാവത്തും.” നല്ല പ്രയോഗം. താന്‍ ശരിക്കും സംഘത്തെ നാറ്റിക്കാന്‍ തന്നെ ഇറങ്ങിയതാണോടെ ? അനുശോചനക്കുറിപ്പ് എഴുതാന്‍ പോലുമുള്ള സാമാന്യ വിവരമില്ലാ എങ്കില്‍ അടങ്ങിയിരിക്കണം മിസ്റ്റര്‍ … ഇത് ചുമ്മാ സംഘത്തിന് ചീത്തപ്പേരുണ്ടാക്കാന്‍, എന്നാണ് മറ്റൊരു കമന്റ്.

‘കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രി ആണ് അജിത് ദോവല്‍, സമ്മതിച്ചു. സൈന്യാധിപന്‍ ബിപിന്‍ റാവത്തിനെ അതില്‍ ചേര്‍ക്കരുത്’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ രാജ്യത്തിന്റെ പ്രധാന സേവകനെ ഇകഴ്ത്തിയ ഇവനെ പോലെയുള്ളവരെ രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്യണം എന്നാണ് മറ്റൊരു കമന്റ്.

‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പ്രയോഗം കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത് രാജ്യത്തിന്റെ വീരപുത്രനെ അപമാനിക്കുന്ന വാചകങ്ങള്‍ തിരുത്തുക. പട്ടാളം ഇന്ത്യയുടെതാണ് സംഘികളുടെതല്ല.’ ‘കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി” എന്ന്..അപ്പോള്‍ എന്താണു നടക്കുന്നത് എന്ന് സംഘികള്‍ക്കും ബോധ്യമുണ്ട്

‘ രാജ്യം ബഹുമാനിക്കുന്ന ഒരു ഉദ്യോഗസ്ഥനെ കുറിച്ച് അതു അദ്ദേഹത്തിന്റെ വേര്‍പാടില്‍ രാജ്യം മുഴുവന്‍ ദുഖിക്കുമ്പോള്‍ എന്ത് #@#@..ണ് ഈ എഴുതി വച്ചിരിക്കുന്നത്.’ ‘രാജാവിനെ കുറിച്ച് എന്ത് വേണേലും പറഞ്ഞോളു..എന്നാല്‍ കൊല്ലപ്പെട്ട ഒരു മഹാ സൈന്യാധിപനെ വിവരക്കേട് എഴുതി വെച്ച് അപമാനിക്കരുത്. ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കുറെ കൂടി മാന്യമായ വാക്കുകള്‍ ഉപയോഗിക്കുക’.
‘പൊട്ടന്‍ സംഘി ആണേലും മോദിയുടെ ഭരണത്തില്‍ ഇന്ത്യ നേരിട്ട തിരിച്ചടിയെ പറ്റി നല്ല ബോധ്യമുണ്ട്’.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയോ, ഇതൊക്കെ ഏതു സ്‌കൂളില്‍ നിന്നും പഠിച്ചു ഇറങ്ങുന്നു.. ഇങ്ങനെയാണോ മരണപ്പെട്ട ഒരു സൈനിക ഉദ്യോഗസ്ഥനെപ്പറ്റി അനുശോചനകുറിപ്പ് എഴുതുമ്പോള്‍ നടത്തേണ്ട പ്രയോഗം.. അതും കേരള ബി.ജെ.പിയിലെ ബുദ്ധികേന്ദ്രം എന്ന് അറിയപ്പെടുന്ന സന്ദീപ് ജിയില്‍ നിന്നും.. പോസ്റ്റ് എഡിറ്റ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു..

‘ഒരു സംഘിയുടെ സത്യസന്ധത പിഴിഞ്ഞെടുത്താല്‍ ദാ ഇത്രത്തോളം, സന്ദീപ് വചസ്പതിയോളം വരും. ”കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി” എന്ന്. അപ്പോള്‍ എന്താണു നടക്കുന്നത് എന്ന് സംഘികള്‍ക്കും ബോധ്യമുണ്ട്. സത്യം ആരു പറഞ്ഞാലും അംഗീകരിക്കണം. സന്ദീപ് സംഘിയുടെ ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. സത്യം പറയാനുള്ള ആര്‍ജ്ജവത്തെ അഭിനന്ദിക്കുന്നു’

‘ഭാരതത്തിന്റെ സേനാധിപന്റെ ചരമവാര്‍ത്തയില്‍ ആരും കുമ്മോജി ഇട്ടതായി കണ്ടില്ല, പക്ഷേ താങ്കളുടെ ”കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി ‘ എന്ന പ്രയോഗം അസ്സലായി കുമ്മോജി വാരിക്കൂട്ടും !ഭാരതത്തിന്റെ സര്‍വ്വ സൈന്യാധിപന് അന്ത്യ പ്രണാമം !തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

സന്ദീപ് വചസ്പതിയുടെ പോസ്റ്റ്..

43 വര്‍ഷത്തെ സമര്‍പ്പിത സൈനിക സേവനം. കഴിഞ്ഞ കുറേക്കാലമായി ഭാരതത്തിന്റെ സുരക്ഷ എന്നതിന്റെ പര്യായമായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെയായിരുന്നു നരേന്ദ്രമോദിയും അജിത് ഡോവലും ബിപിന്‍ റാവത്തും. സര്‍ജിക്കല്‍ സ്‌ട്രൈക്ക് അടക്കമുള്ള തിരിച്ചടികള്‍ ഭാരതത്തിന് പരിചയപ്പെടുത്തിയ സൈന്യാധിപന്റെ മരണത്തില്‍ ജിഹാദികള്‍ ആഘോഷിക്കുന്നതില്‍ തെറ്റ് പറയാന്‍ സാധ്യമല്ല. കാരണം റാവത്ത് അവരുടെ പേടി സ്വപ്നമായിരുന്നു. ഭാരതാംബയുടെ വീര പുത്രന്, ധീര യോദ്ധാവിന് അന്ത്യ പ്രണാമം. ഓം ശാന്തി.

ഇന്നലെയായിരുന്നു ബിപിന്‍ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരുമടങ്ങിയ സംഘം സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഒരാള്‍ ഒഴികെ 13 പേരായിരുന്നു അപകടത്തില്‍ മരണപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button