29.4 C
Kottayam
Friday, June 5, 2026

‘ഞെട്ടിപ്പോയി, അത് മഹത്വവൽക്കരണമല്ലേ?’; പാര്‍വതി തിരുവോത്തിനെതിരെ അനിമല്‍ സംവിധായകന്‍

Must read

മുംബൈ:ബോളിവുഡിലെ മുൻനിര സംവിധായകന്മാരിൽ ഒരാളാണ് സന്ദീപ് റെഡ്ഡി വാം​ഗ. പറഞ്ഞ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ഇദ്ദേഹം മലയാളികൾക്ക് ഒരുപക്ഷേ സുപരിചിതനാകുന്ന ഷാഹിദ് കപൂർ നായകനായി എത്തിയ അർജുൻ റെഡ്ഡി എന്ന സിനിമയിലൂടെ ആകും.

നിലവിൽ അദ്ദേഹത്തിന്റെ അനിമൽ എന്ന രൺബീർ ചിത്രം ആണ് റിലീസ് ചെയ്തത്. സിനിമയുടെ പ്രമേയത്തെ അനൂകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്ത് എത്തുന്നതിനിടെ സന്ദീപ് റെഡ്ഡി മലയാള നടി പാർവതി തിരുവോത്തിനെതിരെ നടത്തിയ പ്രതികരണം ശ്രദ്ധനേടുകയാണ്. 

ഏതാനും നാളുകൾക്ക് സന്ദീപ് റെഡ്ഡിയുടെ മുൻപ് കബീർ സിം​ഗ്, അർജുൻ റെഡ്ഡി എന്നീ സിനിമകൾക്ക് എതിരെ പാർവതി തിരുവോത്ത് രം​ഗത്ത് എത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് സംവിധായകൻ ഇപ്പോൾ രം​ഗത്ത് എത്തിയിരിക്കുന്നത്. ഏറെ ജനശ്രദ്ധനേടിയ ജോക്കർ എന്ന ഹോളിവുഡ് ചിത്രത്തെ കുറിച്ചുള്ള പാർവതിയുടെ അഭിപ്രായം കേട്ട് താൻ ഞെട്ടിപ്പോയെന്നും സന്ദീപ് റെഡ്ഡി പറയുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം

“പ്രേക്ഷകർക്ക് മഹത്വവൽക്കരണം എന്നാൽ എന്താണ് എന്ന് അറിയില്ല. സിനിമയുടെ ക്ലൈമാക്സിൽ നായകൻ തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് പ്രഭാഷണം നടത്തണമെന്നാണ് അവർ ആ​ഗ്രഹിക്കുന്നത്. സാധാരണക്കാരെ വിടൂ. അഭിനേതാക്കൾക്ക് പോലും അതെന്താണ് എന്ന് മനസിലാകുന്നില്ല. അടുത്തിടെ മലയാള നടി പാർവതി തിരുവോത്ത് ഒരഭിമുഖത്തിൽ പറഞ്ഞു

- Advertisement -

ജോക്കർ എന്ന ഹോളിവുഡ് ചിത്രം കൊലപാതകത്തെ മഹത്വവൽക്കരിക്കുന്നില്ലെന്ന്. ഒരു പാട്ടിനൊപ്പം ​ഗോവണിപ്പടിയിൽ ജോക്കർ ഡാൻസ് കളിക്കുന്നുണ്ട്. അത് അക്രമത്തെ ആഘോഷിക്കുന്ന തരത്തിലുള്ള മഹത്വവൽക്കരണമായി തോന്നുന്നില്ലേ.

- Advertisement -

പാർവതിയുടെ വാക്കുകൾ എന്നിൽ ഞെട്ടലാണ് ഉളവാക്കിയത്. അവരൊരു നല്ല അഭിനേത്രിയാണ്. അങ്ങനെ ഒരാൾക്ക് ജോക്കർ സിനിമ അക്രമത്തെ മഹത്വവൽക്കരിക്കുന്നതായി തോന്നാതിരിക്കുകയും തന്റെ കബീർ സിം​ഗ് പോലുള്ള സിനിമകൾ അങ്ങനെയാണ് അനുഭവപ്പെടുകയും ചെയ്യുന്നത്.

അങ്ങനെ എങ്കിൽ സാധാരണ പ്രേക്ഷകരിൽ നിന്നും മറ്റെന്ത് പ്രതീക്ഷിക്കണം”, എന്നാണ് സന്ദീപ് റെഡ്ഡി പറഞ്ഞത്. 2019ൽ ആയിരുന്നു സന്ദീപിന്റെ അർജുൻ റെഡ്ഡി, കബീർ സിം​ഗ് ചിത്രത്തിനെതിരെ പാർവതി വിമർശനം ഉന്നയിച്ചത്. ‌‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

Popular this week