24.5 C
Kottayam
Monday, May 20, 2024

‘എന്റെ ദൈവമേ, അപ്പം കുടുംബം അടക്കം കള്ളന്‍മാരാണല്ലേ’; ആഷിക് അബുവിനെതിരെ വീണ്ടും ട്രോളുമായി സന്ദീപ് ജി. വാര്യര്‍

Must read

തിരുവനന്തപുരം: ആഷിഖ് അബുവിനും കൂട്ടര്‍ക്കുമെതിരെ വീണ്ടും ട്രോളുമായി സന്ദീപ് ജി. വാര്യര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണാര്‍ത്ഥം എന്ന പേരില്‍ നടത്തിയ കരുണ സംഗീതനിശയുടെ വരവ് ചിലവ് കണക്ക് വെളിപ്പെടുത്തണമെന്നും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിപാടിയുടെ വരവ് ചിലവ് കണക്കുകള്‍ പുറത്ത് വിടാന്‍ ബാധ്യസ്ഥരാണെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നടിച്ചു.

സംഗീതപരിപാടിയില്‍ നിന്ന് ലഭിച്ച പണത്തിന്റെ കണക്കു പോലും വെളിപ്പെടുത്താതെ ആഷിഖ് അബു പ്രോഗാം ഡയറക്റ്ററായ ഷോയുടെ പേരിലാണ് സംഘത്തിന്റെ ഒളിച്ചുകളിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സന്ദീപ് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ അവരുടെ ഭാഗത്ത് നിന്ന മറുപടി പ്രതിരണങ്ങള്‍ ഒന്നും തന്നെ വരാത്ത സാഹചര്യത്തിലാണ് പുതിയ ട്രോളുമായി സന്ദീപ് വന്നത്.

എന്റെ ദൈവമേ, അപ്പം കുടുംബം അടക്കം കള്ളന്‍മാരാ എന്ന ട്രോളുമായാണ് സന്ദീപിന്റെ വരവ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറിയ രേഖകള്‍ പുറത്തു വിടണമെന്ന് ആവശ്യപ്പെട്ടിട്ട് 48 മണിക്കൂര്‍ കഴിഞ്ഞു. ആഷിക് അബു, റിമ കല്ലിങ്കല്‍, ബിജിപാല്‍, ഷഹബാസ് അമന്‍, സയനോര എന്നിവര്‍ നാട്ടുകാരില്‍ നിന്ന് ടിക്കറ്റ് വച്ച് പണം പിരിച്ചു നടത്തിയ പരിപാടിയുടെ കണക്ക് പുറത്തു വിടാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണാര്‍ത്ഥം എന്ന പേരില്‍ നടത്തിയ കരുണ സംഗീതനിശയുടെ വരവ് ചിലവ് കണക്ക് വെളിപ്പെടുത്തണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറിയ രേഖകള്‍ പുറത്തു വിടണമെന്നും ആവശ്യപ്പെട്ട് 48 മണിക്കൂര്‍ കഴിഞ്ഞു.

ആഷിക് അബു ,റിമ കല്ലിങ്കല്‍, ബിജിപാല്‍, ഷഹബാസ് അമന്‍, സയനോര എന്നിവര്‍ നാട്ടുകാരില്‍ നിന്ന് ടിക്കറ്റ് വച്ച് പണം പിരിച്ചു നടത്തിയ പരിപാടിയുടെ കണക്ക് പുറത്തു വിടാന്‍ ബാധ്യസ്ഥരാണ്.

എന്തുകൊണ്ട് ഇത്രയും ദിവസമായിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം കൈമാറിയ വിവരങ്ങള്‍ പുറത്തുവിട്ടില്ല, കണക്കുകള്‍ പുറത്തു വിട്ടില്ല എന്നീ കാര്യങ്ങള്‍ ദുരൂഹതയായി തുടരുന്നു. നിങ്ങള്‍ എന്താണ് മറച്ചു വെക്കാന്‍ ശ്രമിക്കുന്നത്? എന്താണ് ജനങ്ങള്‍ മനസ്സിലാക്കേണ്ടത്?

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week