CrimeKeralaNews

കാസർകോട് കളക്ടറും സംഘവും ചേർന്ന് ചന്ദനം പിടികൂടി. കളക്ടറുടെ ഓഫീസിനു സമീപത്തെ വീട്ടിൽ നിന്ന് പുലർച്ചെയാണ് ചന്ദനം പിടികൂടിയത്

കാസർകോട്: ജില്ലാ കളക്ടറും സംഘവും ചേർന്ന് ചന്ദനം പിടികൂടി. കളക്ടറുടെ ഓഫീസിനു സമീപത്തെ വീട്ടിൽ നിന്ന് പുലർച്ചെയാണ് ചന്ദനം പിടികൂടിയത്.

പുലർച്ചെ നാലരയ്ക്കായിരുന്നു സംഭവം. കളക്ടറുടെ ഗൺമാനും ഡ്രൈവറും രാവിലെ ഉറക്കമുണർന്ന സമയത്ത് സമീപത്തെ വീട്ടിൽ നിന്ന് വല്ലാത്ത ശബ്ദം കേൾക്കുകയും തുടർന്ന് പോയി നോക്കുകയും ചെയ്ത ഘട്ടത്തിലാണ് സംഭവങ്ങൾ മനസ്സിലാകുന്നത്.

വീടിനു മുന്നിൽ നിർത്തിയിട്ട ലോറിയിൽ ഈ സമയം ചന്ദനം കയറ്റുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച അവസ്ഥയിൽ ചന്ദനത്തടികൾ കണ്ടെത്തുന്നത്.

ചന്ദനത്തിന് ഏകദേശം ഒരു ടണ്ണിലധികം ഭാരം വരുമെന്നാണ് പ്രാഥമിക നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button