പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ സമര സമിതി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് സമര സമിതി ആവശ്യപ്പെട്ടു. മത്സരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് സമര സമിതി ജോയിന്റ് കണ്‍വീനര്‍ ബാലമുരളി പറഞ്ഞു.
യുഡിഎഫ് അമ്മയെ വിലക്കെടുത്തെന്നാണ് സമര സമിതി ബാലമുരളി ആരോപിക്കുന്നത്. സമര സമിതിയിലെ ചിലര്‍ക്ക് കോണ്‍ഗ്രസുമായി അവിശുദ്ധ ബന്ധമുണ്ട്. പെണ്‍കുട്ടികളുടെ അമ്മയില്‍ സമ്മര്‍ദ്ദം ചെലുത്തി മത്സരിപ്പിക്കുകയാണ്. പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ബാലമുരളി പറഞ്ഞു.