സാമന്തയും സ്‌റ്റൈലിസ്റ്റും തമ്മിലുള്ള പ്രണയ ബന്ധം വിവാഹമോചനത്തിലേക്ക് നയിച്ചു? ഒടുവിൽ സത്യാവസ്ഥ പുറത്ത്; പ്രതികരണവുമായി പ്രീതം ജുഗാല്‍കര്‍
ഹൈദരാബാദ്:നാഗചൈതന്യ സമാന്ത വിവാഹമോചന വാർത്ത സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്തിരുന്നു.
സാമന്തയും സ്‌റ്റൈലിസ്റ്റും തമ്മിലുള്ള പ്രണയ ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിച്ചെത്തിയിരിക്കുകയാണ് പ്രീതം ജുഗാല്‍കര്‍.
ഞങ്ങള്‍ ഇരുവരും വര്‍ഷങ്ങളായി അറിയുന്നവരാണ്. സമാന്തയെ സഹോദരിയെപ്പോലെയാണ് ഞാന്‍ കാണുന്നത്. ജീജീയെന്ന് തന്നെയാണ് വിളിക്കുന്നത്. ഇതേക്കുറിച്ച് നാഗചൈതന്യയ്ക്കും അറിയാം. സോഷ്യല്‍ മീഡിയയിലൂടെ കുപ്രചാരണങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയിരുന്നുവെങ്കില്‍ ഇത്രയും ചര്‍ച്ചയാവില്ലായിരുന്നു. ആരാധകര്‍ എന്ന് അവകാശപ്പെട്ട് രംഗത്തെത്തുന്നവരാണ് മോശം വാക്കുകളും പറയുന്നത്.
സമാന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞതിന് ശേഷമുള്ള തന്റെ അവസ്ഥയെക്കുറിച്ചും പ്രീതം വിശദീകരിച്ചിരുന്നു. തന്റെ മാനസികാരോഗ്യത്തെ തന്നെ തകര്‍ക്കുന്ന തരത്തിലുള്ള മെസ്സേജുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അവരുടെ ഡിവോഴ്സുമായി ബന്ധപ്പെട്ട് മോശം സന്ദേശങ്ങള്‍ ലഭിക്കുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രീതം വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹമോചന ശേഷവും സമാന്ത സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് താരം പുതിയ വിശേഷങ്ങള്‍ പങ്കിടുന്നത്. വിവാഹമോചനത്തിന്റെ കാരണം തിരക്കിയവര്‍ക്ക് ശക്തമായ മറുപടിയാണ് സമാന്ത നല്‍കിയത്. ഇത്തരത്തിലുള്ള കുപ്രചാരണങ്ങളിലൊന്നും താന്‍ തളര്‍ന്ന് പോവില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.