KeralaNews

പനിയാണ് ശബ്ദം പോയി, ആരോഗ്യാവസ്ഥ പങ്കുവെച്ച് സാമന്ത

അടുത്തിടെയായി ഏറ്റവുമധികം വാര്‍ത്താശ്രദ്ധ പിടിച്ചുപറ്റിയ ഒരു തെന്നിന്ത്യൻ താരമാണ് സാമന്ത റൂത്ത് പ്രഭു. തെലുങ്ക് താരമായ നാഗ ചൈതന്യുമായുള്ള വിവാഹമോചനത്തെ തുടര്‍ന്നാണ് ഗോസിപ്പ് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലെ ചൂടൻ സിനിമാ ചര്‍ച്ചകളിലുമെല്ലാം സാമന്ത സജീവമായി ഇടം നേടിത്തുടങ്ങിയത്. 

ഇതിന് ശേഷം താൻ ഒരു രോഗത്തിന്‍റെ പിടിയിലാണെന്നും ഈ രോഗം തന്നെ എത്രമാത്രം പിടിച്ചുലച്ചുവെന്നും തുറന്ന് പറഞ്ഞതോടെ വീണ്ടും സിനിമാപ്രേമികളുടെ ശ്രദ്ധ വലിയ രീതിയില്‍ പിടിച്ചുപറ്റി താരം.

പേശികളെ ബാധിക്കുന്ന ‘മയോസൈറ്റിസ്’ എന്ന രോഗമാണ് സാമന്തയെ ബാധിച്ചിരിക്കുന്നത്. ഇത് ശരീരത്തിന്‍റെ സ്വതന്ത്ര ചലനത്തെയും ഒഴുക്കിനെയുമെല്ലാം ബാധിക്കുന്നതാണ്. കടുത്ത വേദനയും അനുഭവപ്പെടാം. ഇതെല്ലാം തന്നെ ജോലിസംബന്ധമായ പ്രശ്നങ്ങളും സാമന്തയ്ക്ക് കാര്യമായ രീതിയില്‍ സൃഷ്ടിച്ചിരുന്നു. എങ്കിലും തന്‍റെ പുതിയ ചിത്രം ‘ശാകുന്തളം’ തിയേറ്ററുകളിലെത്തുന്നതിന്‍റെ സന്തോഷത്തിലാണ് താരം.

ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടികളിലെല്ലാം സാമന്ത സജീവമായിരുന്നു. എന്നാലിപ്പോഴിതാ പ്രമോഷൻ പരിപാടികളില്‍ നിരന്തരം പങ്കെടുത്ത് തന്‍റെ ആരോഗ്യാവസ്ഥ അല്‍പം കൂടി പ്രശ്നത്തിലായിരിക്കുന്നുവെന്നാണ് താരം സോഷ്യല്‍ മീഡിയിയലൂടെ അറിയിച്ചിരിക്കുന്നത്. പനിയാണെന്നും ശബ്ദം പോയിരിക്കുകയാണെന്നുമാണ് സാമന്ത ഒരു ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. 

സിനിമയുടെ പ്രമോഷൻ പരിപാടികളില്‍ പങ്കെടുക്കുന്നതിലും അതിലുള്ള ജനപങ്കാളിത്തത്തിലും സന്തോഷം അറിയിച്ച സാമന്ത, ഇതിന് ശേഷമാണ് തിരക്ക് പിടിച്ച ദിനങ്ങള്‍ തന്‍റെ ആരോഗ്യത്തെ ബാധിച്ചിരിക്കുന്നു എന്നും അറിയിച്ചത്.  നിരവധി പേരാണ് ഈ ട്വീറ്റിന് താഴെ സാമന്തയ്ക്ക് സൗഖ്യമാശംസിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button