വിവാഹത്തിന് നാഗചൈതന്യ നല്‍കിയ പുടവ തിരികെ നല്‍കി സാമന്ത

സാമന്തനാഗചൈതന്യ വിവാഹമോചന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും പ്രേക്ഷകലോകം ഇനിയും മുക്തരായിട്ടില്ല. അതുകൊണ്ട് തന്നെ ഇരുവരുടെയും വേര്‍പിരിയല്‍ സംബന്ധിച്ച് വരുന്ന ഓരോ വാര്‍ത്തയ്ക്കും പ്രാധാന്യമേറെയാണ്. അക്കിനേനി കുടുംബം വിവാഹത്തിന് നല്‍കിയ പുടവ സാമന്ത തിരികെ നല്‍കിയിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. നാഗ ചൈതന്യയുടെ യാതൊരു ഓര്‍മകളും വേണ്ട എന്ന തീരുമാനത്തിലാണ് സാമന്ത ഇത് തിരികെ നല്‍കിയതെന്നാണ് നടിയോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

വിവാഹമോചിതയായി ദിവസങ്ങള്‍ക്കു ശേഷം അക്കിനേനി കുടുംബത്തിന്റെ പേര് തന്റെ പേരില്‍ നിന്നും എടുത്ത് മാറ്റിയിരുന്നു. സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് സാമന്ത അക്കിനേനി എന്ന പേര് എടുത്ത് മാറ്റിയതോടെ അത് വലിയ ചര്‍ച്ചയായി. നാഗചൈതന്യയ്‌ക്കൊപ്പമുള്ള ഫോട്ടോസും നീക്കം ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഡിലീറ്റ് ചെയ്തത്. വിവാഹദിന ചിത്രങ്ങളും ഹണിമൂണ്‍ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

നാലു വര്‍ഷത്തെ വിവാഹജീവിതത്തിനുശേഷം ഒക്ടോബര്‍ രണ്ടിനാണ് ഇരുവരും ഔദ്യോഗികമായി പിരിയുന്നുവെന്ന് ആരാധകരെ അറിയിച്ചത്. ‘ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സാമന്ത) ഭാര്യഭര്‍ത്താക്കന്മാരെന്ന രീതിയില്‍ വേര്‍പിരിയാനും അവരവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു.

ഒരു ദശാബ്ദത്തോളം നീണ്ട സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ടെന്നതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണ്, ഞങ്ങളുടെ ബന്ധത്തിന്റെ കാതലും അതായിരുന്നു. ആ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഇനിയും അടുപ്പം നിലനിര്‍ത്തുമെന്ന് വിശ്വസിക്കുന്നു. ‘വിവാഹമോചനവാര്‍ത്ത പങ്കുവെച്ച് നാഗചൈതന്യയുടെ വാക്കുകള്‍.

2010ല്‍ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം ‘യേ മായ ചേസാവെ’യുടെ സെറ്റില്‍വെച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ഒക്ടോബര്‍ ആറിന് ഇരുവരും വിവാഹിതരായി. അഞ്ചാം വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സാമന്തയും നാഗ ചൈതന്യയും വിവാഹ മോചിതരാകുന്നു എന്ന് പ്രഖ്യാപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News