24.6 C
Kottayam
Friday, June 5, 2026

‘എന്നെ നോക്കാന്‍‌ എനിക്ക് നന്നായി അറിയാം’ചികില്‍സയ്ക്കായി 25 കോടി രൂപ കടം വാങ്ങിയെന്ന വാർത്തയോട് പ്രതികരിച്ച് സാമന്ത

Must read

ഹൈദരാബാദ്: ഒരു സൂപ്പർ താരത്തിൽ നിന്ന് തന്‍റെ ചികില്‍സയ്ക്കായി സാമന്ത 25 കോടി രൂപ കടം വാങ്ങിയെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയുമായി എത്തിയിരിക്കുകയാണ് സാമന്ത. രോഗങ്ങളെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ ആളുകൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് സാമന്ത അഭ്യർത്ഥിച്ചു. 

മയോസിറ്റിസ് എന്നറിയപ്പെടുന്ന ഇമ്മ്യൂണിറ്റി ഡിസോർഡർ തനിക്ക് ഉണ്ടെന്ന് 2022 ൽ സാമന്ത വെളിപ്പെടുത്തിയത്. തുടര്‍ന്ന് വളരെക്കാലം നടി ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തു. തുടര്‍ന്നാണ് ശാകുന്തളത്തിലൂടെ നടി തിരിച്ചുവന്നത്. 


ചിത്രം ബോക്സോഫീസില്‍ പരാജയപ്പെട്ടെങ്കിലും തെലുങ്കിലും ഹിന്ദിയിലുമായി തിരക്കിലാണ് താരം. സിറ്റഡല്‍ എന്ന സീരിസിലും സാമന്ത ഭാഗമാകുന്നുണ്ട്. സിറ്റഡലിന് ശേഷം ചെറിയ ഇടവേളയിലാണ് അതിനിടെയാണ് പുതിയ വാര്‍ത്ത എത്തിയത്. അതിനോടാണ് നടി പ്രതികരിച്ചത്.

“മയോസിറ്റിസ് ചികിത്സിക്കാൻ 25 കോടി!? ആരോ നിങ്ങളെ പറ്റിച്ചെന്നാണ് തോന്നുന്നത്. അതിന്റെ ഏറ്റവും ചെറിയ അംശം മാത്രമേ ഞാൻ ചികില്‍സിക്കാന്‍ ചിലവഴിച്ചുള്ളൂ എന്നതിൽ എനിക്ക് സന്തോഷമുണ്ട്. കൂടാതെ, എന്‍റെ കരിയറിൽ ഞാൻ ചെയ്ത എല്ലാ ജോലികൾക്കും മാർബിളാണ് പ്രതിഫലം ലഭിച്ചതായി ഞാൻ കരുതുന്നില്ല. അതിനാൽ, എന്നെ നോക്കാന്‍‌ എനിക്ക് നന്നായി അറിയാം. നന്ദി.” – സാമന്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു. 

- Advertisement -

വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ ചിത്രമാണ് ‘ഖുഷി’യിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ശിവ നിര്‍വാണയാണ്. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ ചിത്രീകരണം കുറെക്കാലം നീണ്ടിരുന്നു. ഖുഷിയുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന വാര്‍ത്ത ഈ അടുത്താണ് പുറത്തുവന്നത്. 

- Advertisement -

ഖുഷിയിലെ ‘ആരാധ്യ’യെന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അടുത്തിടെ പുറത്തുവിട്ടത് ഹിറ്റായി മാറിയിരുന്നു. കെ എസ് ഹരിശങ്കറും ശ്വേതയുമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിനായി പാടിയത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സെപ്‍തംബര്‍ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week