24.1 C
Kottayam
Monday, September 30, 2024

‘പട്ടിണി കിടക്കാൻ കുഴപ്പമില്ല, സെക്സ് ഇല്ലാതെ പറ്റില്ല’; വൈറലായി സാമന്തയുടെ വാക്കുകൾ!

Must read

ഹൈദരാബാദ്‌:തെന്നിന്ത്യന്‍ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് സാമന്ത രുത് പ്രഭു. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് താരം. പതിനാല് വർഷത്തെ കരിയറിൽ ഒട്ടനവധി ഹിറ്റ് സിനിമകളുടെയും ഭാഗമായിട്ടുണ്ട് സാമന്ത.

എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജീവിതത്തിൽ ഉയർച്ച താഴ്ചകളിലൂടെയാണ് സാമന്ത കടന്നുപോകുന്നത്. ഭർത്താവ് നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം പലവിധ പ്രശ്നങ്ങളിലൂടെയാണ് നടി കടന്നുപോകുന്നത്. വിവാഹമോചനത്തിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങൾ സമാന്തയ്ക്ക് നേരിടേണ്ടി വന്നു. ഇതുമൂലം വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദം നടി അനുഭവിച്ചു. സാമന്ത വിഷാദത്തിലൂടെ കടന്നുപോവുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വരെ പുറത്തുവന്നിരുന്നു.

വിവാഹമോചനത്തിന്റെ വേദനയിൽ നിന്ന് കരകയറുന്നതിനിടെയാണ് അസുഖത്തിന്റെ രൂപത്തിൽ അടുത്ത പ്രശ്‌നം കടന്നുവരുന്നത്. മയോസൈറ്റിസ് എന്ന അപൂർവ രോഗമായിരുന്നു സാമന്തയെ ബാധിച്ചത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സാമന്ത ഈ രോഗത്തിന് ചികിത്സയിലാണ്. നിലവിൽ സിനിമയിൽ നിന്നടക്കം ഇടവേളയെടുത്ത് അതിന്റെ ചികിത്സയുമായി മുന്നോട്ട് പോവുകയാണ് താരം. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമാണ് സാമന്ത. ഇടയ്ക്ക് പുതിയ ചിത്രങ്ങളും യാത്ര വിശേഷങ്ങളുമൊക്കെ സാമന്ത ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്.

അതിനിടെ ഇപ്പോഴിതാ സാമന്തയുടെ പഴയൊരു വീഡിയോയും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. 2017ൽ ജെഎഫ്ഡബ്ല്യൂവിന് നല്‍കിയ അഭിമുഖത്തില്‍ താരം സെക്‌സിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. റാപ്പിഡ് ഫയര്‍ റൗണ്ടില്‍, ഭക്ഷണം അല്ലെങ്കില്‍ സെക്‌സ്? ഏത് തിരഞ്ഞെടുക്കും എന്ന ചോദ്യത്തിനായിരുന്നു സാമന്തയുടെ മറുപടി.

സെക്‌സ് എന്നാണ് സാമന്ത പറഞ്ഞത്. ‘എനിക്ക് എപ്പോള്‍ വേണമെങ്കിലും പട്ടിണി കിടക്കാൻ കഴിയും’ എന്നും സാമന്ത പറഞ്ഞു. പലരും സെക്സിനെ കുറിച്ച് തുറന്നുപറയാൻ മടിക്കുന്ന സമയത്ത് യാതൊരു ഇന്‍ഹിബിഷനും ഇല്ലാതെ, വളരെ ബോള്‍ഡായി, സെക്‌സിനെ വളരെ നോര്‍മലൈസ് ചെയ്തുകൊണ്ടു നൽകിയ മറുപടിക്ക് സാമന്തയെ അഭിനന്ദിക്കുകയാണ് ആരാധകര്‍. ‘സാം റിയലാണ്, ലൈംഗികത തിരഞ്ഞെടുക്കുന്നതില്‍ എന്താണ് തെറ്റ്?’ എന്നൊക്കെയാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

Samantha

സെക്സ് ഇല്ലാതെ വർഷങ്ങളോളം ജീവിച്ച മനുഷ്യരുണ്ട് എന്നാൽ ഫുഡ് ഇല്ലാതെ ഒരാഴ്ച പോലും ഒരാൾക്കും ജീവിക്കാൻ കഴിയില്ല, ഭക്ഷണം ഇല്ലാതെ എന്ത് സെക്സ് എന്നുള്ള ചോദ്യങ്ങളും വീഡിയോക്ക് താഴെ വരുന്നുണ്ട്. എന്നാൽ കൂടുതൽ പേരും സാമന്തയുടെ സത്യസന്ധമായ മറുപടിക്കാണ് കയ്യടിക്കുന്നത്. സെക്സ് ഇല്ലാതെ ജീവിക്കാൻ കഴിയാത്തവരുമുണ്ടെന്ന് ചിലർ കുറിക്കുന്നു.

കരിയറിൽ മോശം സമയത്തിലൂടെയാണ് സാമന്ത കടന്നുപോകുന്നത്. ഖുഷി, ശാകുന്തളം, യശോദ എന്നിങ്ങനെ സാമന്തയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ മിക്കതും വലിയ പരാജയമായിരുന്നു. സിറ്റഡെൽ എന്ന വെബ് സീരീസും ചെന്നൈ സ്റ്റോറീസ് എന്ന ഇംഗ്ലീഷ് ചിത്രവുമാണ് സമാന്തയുടേതായി അണിയറിൽ ഉള്ളത്. അതിനിടെ നിർമാണ രംഗത്തേക്കും കടക്കാൻ ഒരുങ്ങുകയാണ് സാമന്ത.

അടുത്തിടെ പുതിയൊരു പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നതായി സാമന്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ത്രലാല മൂവിംഗ് പിക്‌ചേഴ്‌സ് എന്ന പേരിലാണ് പുതിയ സംരംഭം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം സാമന്ത നടത്തിയത്. നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week