29.7 C
Kottayam
Saturday, June 13, 2026

‘വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു’; ഓപ്പൺ എഐ സി.ഇ.ഒ സാം ഓള്‍ട്ട്മാനെതിരെ സഹോദരിയുടെ പരാതി

Must read

വാഷിങ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ശക്തരായ ഓപ്പണ്‍ എഐയുടെ സി.ഇ.ഒ സാം ഓള്‍ട്ട്മാനെതിരെ സഹോദരി ലൈംഗിക പീഡന പരാതി നല്‍കി. 1997 നും 2006 നും ഇടയില്‍ തന്റെ സഹോദരന്‍ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. യുഎസ് ജില്ലാ കോടതിയിലാണ് ഇത് സംബന്ധിച്ച പരാതി ഫയല്‍ ചെയ്തിരിക്കുന്നത്.

മിസോറിയിലെ ക്ലേട്ടണിലുള്ള അവരുടെ കുടുംബവീട്ടില്‍ വച്ചാണ് പീഡനം നടന്നതെന്ന് പരാതിയില്‍ അവകാശപ്പെടുന്നു.

- Advertisement -

- Advertisement -

സാം ഓള്‍ട്ട്മാന് 12 വയസ്സും തനിക്ക് മൂന്നു വയസ്സും ഉള്ളപ്പോള്‍ ആരംഭിച്ച പീഡനം 11 വയസ്സ് വരെ തുടര്‍ന്നു. ‘ആഴ്ചയില്‍ നിരവധി തവണ’ അശ്ലീല പ്രവര്‍ത്തനങ്ങള്‍ നടന്നതായും പരാതിയില്‍ പറയുന്നു. ഓറല്‍ സെക്‌സിലാണ് തുടങ്ങിയത്. ഇത് തനിക്ക് കടുത്ത വിഷാദവും മാനസിക പ്രശ്‌നങ്ങളും ഉണ്ടാക്കിയതായി സാം ഓള്‍ട്ട്മാന്റെ സഹോദരി വ്യക്തമാക്കി.

ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട്, സാം ഓള്‍ട്ട്മാന്‍ ഒരു പ്രസ്താവനയാണ് ഇറക്കിയത്. മാനസിക പ്രശ്‌നങ്ങളാണ് സഹോദരിയുടെ ആരോപണള്‍ക്ക് പിന്നിലെന്നാണ് സാം അമ്മയുടെയും മറ്റു സഹോദരങ്ങളുടെയും പേര് ചേര്‍ത്തിട്ടുള്ള പ്രസ്താവനയില്‍ ആരോപിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

Popular this week