24.5 C
Kottayam
Friday, June 5, 2026

‘ഫോമിലുള്ള ലോക ഒന്നാം നമ്പർ ബാറ്റർക്കു പകരം നാലാം നമ്പറിൽ ഫോം ഔട്ടായ ഋഷഭ് പന്ത്‌? തീരുമാനം ഞെട്ടിച്ചെന്ന് മുതിര്‍ന്ന താരം

Must read

ലാഹോർ: ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഐസിസി ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാർ യാദവിനു മുൻപായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ നാലാം നമ്പറിൽ അയക്കാനുള്ള ടീം ഇന്ത്യയുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത് മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ഭട്ട്.  ഋഷഭ് പന്ത് പ്രതിഭയുള്ള താരമാണെന്നതിൽ തർക്കമൊന്നുമില്ല. എന്നാൽ മികച്ച ഫോമിൽ ഉള്ള  സൂര്യകുമാർ യാദവ് ടീം ഇലവനിൽ ഉള്ളപ്പോൾ ടോപ്പ് ഓർഡറിൽ പന്തിനെ നിയോഗിച്ചത് അക്ഷരാർഥത്തിൽ ഞെട്ടിച്ചു. 

ഫോം ഔട്ടിലുള്ള പന്തിന് ലഭിച്ച അവസരങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല. ബാറ്റിങ് ക്രമത്തിലുള്ള മാറ്റം സൂര്യകുമാർ യാദവിന്റെ പ്രകടനത്തെയും കാര്യമായി ബാധിച്ചു. നാലാം നമ്പറിൽ ഇറക്കിയിരുന്നെങ്കിൽ ഒരു പക്ഷേ ട്വന്റി20 യിലെ മാസ്‌മരിക പ്രകടനം അദ്ദേഹത്തിന് ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലും ആവർത്തിക്കാൻ സാധിക്കുമായിരുന്നുവെന്നും സൽമാൻ ഭട്ട് പറഞ്ഞു.

- Advertisement -

ഇത്തരം ദീർഘവീഷണമില്ലാത്ത തീരുമാനങ്ങൾ ഫോമിലുള്ള കളിക്കാരുടെ പ്രകടനത്തെ വല്ലാതെ ബാധിക്കുമെന്നും സൽമാൻ ഭട്ട് ചൂണ്ടിക്കാട്ടുന്നു. സൂര്യകുമാർ യാദവിനെ നാലാം നമ്പറിൽ ഏകദിനത്തിൽ പരീക്ഷിക്കാൻ ഇന്ത്യ തയാറാകണമെന്നും സൽമാൻ ഭട്ട് പറഞ്ഞു. 

- Advertisement -

ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ 51 പന്തിൽ പുറത്താകാതെ 111 റൺസെടുത്ത സൂര്യ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ തീർത്തും നിറംമങ്ങി. അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത രണ്ട് ഏകദിനങ്ങളിൽ 6, 4 റൺസിന്  പുറത്താകുകയും ചെയ്‌തു.

- Advertisement -

ഋഷഭ് പന്ത് വിക്കറ്റ് കീപ്പർ‌ ബാറ്റർ എന്ന നിലയിൽ തുടർച്ചയായി പരാജയപ്പെട്ടിട്ടും മലയാളി താരം സഞ്ജു സാംസന് അവസരം നൽകാതെ വീണ്ടും പന്തിനെ പരീക്ഷിക്കുന്നതിനെതിരെ വിമർശനം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് നാലാം നമ്പറിൽ സൂര്യയെ തഴഞ്ഞ് പന്തിന് അവസരം നൽകുന്നതിനെതിരെ സൽമാൻ ഭട്ട് രംഗത്ത് വന്നത്. ‘‘നാലാം നമ്പറിൽ ഋഷഭ് പന്ത് മികച്ച പ്രകടനം കാഴ്ചവച്ചു, അതിനാൽ അദ്ദേഹത്തെ പിന്തുണയ്ക്കേണ്ടത് പ്രധാനമാണെന്നായിരുന്നു മുഖ്യപരിശീലകൻ വി.വി.എസ്.ലക്ഷ്മൺ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനു പിന്നാലെ കണക്കുകൾ നിരത്തി സഞ്ജുവിന്റെ ആരാധകരും രംഗത്തെത്തിയിരുന്നു.

മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 219 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ, 18 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എടുത്ത് കിവീസ് ശക്‌തമായ നിലയിൽനിൽക്കെയാണ് മഴയെത്തിയത്. തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. കിവീസ് കുറഞ്ഞത് 20 ഓവർ കളിച്ചിരുന്നെങ്കിൽ മത്സരത്തിന് ഫലമുണ്ടാകുമായിരുന്നു.

കളിനിർത്തുമ്പോൾ, ഡിആർഎസ് നിയമപ്രകാരം 50 റൺസ് മുൻപിലായിരുന്നു ന്യൂസീലൻഡ്. എന്നാൽ മഴ ശമിക്കാതിരുന്നത് അവർക്ക് തിരിച്ചടിയായി. ടോം ലാതമാണ് പ്ലെയർ ഓഫ് ദ് ടൂർണമെന്റ്. ബംഗ്ലദേശിലാണ് ഇന്ത്യയുടെ അടുത്ത പര്യടനം. ഡിസംബർ 4ന് ഏകദിന മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുന്നത്. പാക്കിസ്ഥാനെതിരെയാണ് ന്യൂസിലൻഡിന്റെ അടുത്ത പരമ്പര.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week