24.9 C
Kottayam
Saturday, June 6, 2026

വിദ്യാർത്ഥികൾക്ക് എംഡിഎംഎ വില്പന, കോട്ടയത്ത് മൂവർ സംഘം എക്സൈസ് പിടിയിൽ

Must read

കോട്ടയം:രാസലഹരിയായ MDMA യും, കഞ്ചാവും വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും നൽകുവാൻ കാറിൽ ഒളിപ്പിച്ച് എത്തിച്ച് നൽകുമ്പോഴാണ് ചങ്ങനാശ്ശേരിയിൽ വച്ച് പ്രതികൾ പിടിയിലായത്.

ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വർഗ്ഗീസ് (27) സഹോദരൻ ജൂവൽ വർഗ്ഗീസ് (31), സുഹൃത്ത് സോനു രാജു (32) എന്നിവരെ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജ് പി. യുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

പ്രതികളെല്ലാവരും ബിരുദാനന്തര ബിരുദമുള്ളവരും അധ്യാപകരായി അടക്കം പ്രവർത്തിക്കുന്നവരുമാണ്.*ഇവരിൽ നിന്നും 3.5 ഗ്രാം MDMA , 20 ഗ്രാം കഞ്ചാവ് എന്നിവയും, മയക്ക്മരുന്ന് കടത്തുവാനുപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു.അളവ് കൃത്യമായി തൂക്കിയ ശേഷം ചെറു പ്ളാസ്റ്റിക് സിബ് കവറിലാക്കിയാണ് MDMA കൊണ്ടുവന്നത്.

ഇതിനിടെ ചങ്ങനാശ്ശേരി കെഎസ്ആർടിസി സ്റ്റാന്റിന് സമീപം നിർത്തിയിട്ടിരുന്ന കാർ എക്സൈസുകാരെ കണ്ട് വേഗത്തിലെ ടുത്ത് മുന്നോട്ട് പോകുവാൻ ശ്രമിച്ചു.തുടർന്ന് സമയോചിത ഇടപെടൽ നടത്തിയാണ് മൂന്നുപേരെ പിടികൂടിയത്.ബാംഗ്ലൂരിൽ നിന്നും കഞ്ചാവും രാസലഹരിയും നാട്ടിലെത്തിച്ച് ഇവർ വില്പന നടത്തി വരുകയായിരുന്നു.

- Advertisement -

മുൻ വാഹന മോഷണ കേസിലെ പ്രതികൾ ഉൾപ്പെട്ട ഈ സംഘത്തിന്റെ നീക്കങ്ങൾ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്താൽ നിരീക്ഷണം നടത്തുകയും പല പ്രാവശ്യമായി ഇവരുടെ യാത്രകളിൽ പിൻതുടരുകയും ചെയ്തിരുന്നു..സംഘത്തിലെ കൂടുതൽ പേർ പിടിയിലാവുമെന്നാണ് സൂചന.

- Advertisement -

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻ സ്പെക്ടർമാരായ കെ.ആർ ബിനോദ്, അനു വി. ഗോപിനാഥ് , പ്രിവന്റീവ് ഓഫീസർമാരായ വിനോദ് കെ.എൻ രാജേഷ് എസ്, കെ.സി ബൈജു മോൻ, നിഫി ജേക്കബ്, ആരോമൽ മോഹൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് കുമാർ വി., സജീവ് കെ.എൽ , അജു ജോസഫ് ,ശ്യാം ശശിധരൻ , പ്രദീപ് എം.ജി, പ്രശോഭ് കെ.വി, വനിത സിവിൽ എക്സൈസ് ഓഫീസർ സബിത കെ.വി, എക്സൈസ് ഡ്രൈവർമാരായ അജയകുമാർ, അനിൽ എന്നിവരും പങ്കെടുത്തു.മദ്യം മയക്ക്മരുന്ന് ഇവ സംബന്ധിച്ച വിവരങ്ങൾ 0481-2583801,9400069506 എന്നീ നമ്പരിൽ അറിയിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week