EntertainmentKeralaNews

പുക ഒഴിഞ്ഞുപോയി എന്നാണ് മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാക്കിയത് ഇപ്പോള്‍ കാണുന്നത് ബ്രഹ്‌മപുരത്തുനിന്നുള്ള പുക ആണോ? സജിത മഠത്തില്‍

കൊച്ചി:ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതികരണവുമായി നടി സജിത മഠത്തില്‍. എറണാകുളത്ത് താമസിക്കുന്ന തനിക്ക് ഫ്‌ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോള്‍ മൂടല്‍മഞ്ഞുപോലെയാണ് കാണുന്നതെന്ന് സജിത പറയുന്നു.

ഫ്‌ലാറ്റിനു പുറത്തുള്ള ചിത്രത്തിനൊപ്പമാണ് സജിത സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചത്. പുക ഒഴിഞ്ഞുപോയി എന്നാണു മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാക്കിയതെന്നും ഇപ്പോള്‍ കാണുന്നത് ബ്രഹ്‌മപുരത്തുനിന്നുള്ള പുക ആണോ എന്നും സജിത ചോദിക്കുന്നു.

”ഇങ്ങനെയാണ് ഫ്‌ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്നത്. ഇത് ബ്രഹ്‌മപുരത്തു നിന്നുള്ള പുകയാണോ? അവിടെ തീ കെടുത്തി, പുക ഒഴിഞ്ഞു എന്നാണ് മാധ്യമങ്ങളില്‍ നിന്ന് മനസ്സിലായത്. പിന്നെ ഇതെന്തു പ്രതിഭാസമാകും ? വിവരമുള്ളവര്‍ പറഞ്ഞു തരണേ. ജനലും വാതിലുമൊക്കെ തുറന്നു കിടക്കുകയാണ്.”- സജിത മഠത്തില്‍ പറയുന്നു.

തീയില്ലെങ്കിലും പുക ഇപ്പോഴും അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നുവെന്ന് തരത്തിലുള്ള കമന്റുകളുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്.

അതേസമയം ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാൻറിലെ തീപിടിത്തം സംബന്ധിച്ച് വിജലൻസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രസ്‌താവിച്ചു. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്‌താവന നടത്തിയത്.

ബ്രഹ്മപുരത്ത് തുടക്കം മുതലേയുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കും. തീപിടിത്തം സംബന്ധിച്ച് പൊലീസ് അന്വേഷണവും ഉണ്ടാകും. കൊച്ചി കോർപ്പറേഷന് വിഴ്‌ച പറ്റിയോയെന്നും അന്വേഷിക്കും. തീപിടിത്തത്തിലേക്ക് നയിച്ച കാര്യങ്ങളും അന്വേഷിക്കും. ഉത്തരവാദികളെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. മാലിന്യ സംസ്‌കരണത്തിന് ജനകീയ യജ്ഞം ആവശ്യമാണ്. ആസൂത്രിത പ്രതിഷേധങ്ങൾ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രഹ്‌മപുരത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്‌കരണത്തിന് അന്താരാഷ്ട്ര തലത്തിലുള്ള വൈദഗ്ധ്യം ലഭ്യമാക്കാനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ലോക ബാങ്ക് ഇതിനുള്ള സന്നദ്ധത അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 21- 23 തീയതികളിലായി ഇതിനായി ലോക ബാങ്ക് പ്രതിനിധി സംഘവുമായി ചര്‍ച്ചകള്‍ നടത്തും. മറ്റ് ഏജന്‍സികളുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button