പാര്‍ട്ടിയില്‍ നിന്നു പുറത്തു പോയവര്‍ നടത്തിയ പുറത്താക്കല്‍ അപഹാസ്യം : സജി മഞ്ഞക്കടമ്പില്‍
തിരുവനന്തപുരം: യൂത്ത് ഫ്രണ്ട് (എം) ന്റെ ജന്മദിന സമ്മേളനം തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമയത്തു തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയവര്‍ യൂത്ത് ഫ്രണ്ട് ഭാരവാഹികള്‍ പോലുമല്ലാത്ത കുറെ ആളുകളെ കൂട്ടി കോട്ടയത്ത് വിമത യോഗം വിളിച്ച് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റിനെ പുറത്താക്കിയെന്ന് പ്രചരിപ്പിക്കുന്നത് അപഹാസ്യവും , 2019 ലെ ഏറ്റവും വലിയ തമാശയുയാണെന്നും. കെ.എം മാണിയും, പി.ജെ ജോസഫും, സി.എഫ് തോമസും ചേര്‍ന്ന് രൂപം കൊടുത്ത കേരളാ കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് (എം) ന്റെ സംസ്ഥാന പ്രസിഡന്റ് ഇപ്പോഴും താന്‍ തന്നെയാണെന്നും സജി മഞ്ഞക്കടമ്പില്‍ അറിയിച്ചു. മാണിയുടെ മരണത്തെ തുടര്‍ന്ന് ഭരണഘടന പ്രകാരം ചെയര്‍മാന്റെ ചുമതലയോടെ പാര്‍ട്ടിയെ നയിക്കുന്നത് PJ ജോസഫ് ആണെന്നും സജി പറഞ്ഞു.കെ.എം.മാണിയുടെ നേതൃത്വത്തില്‍ നടന്ന കേരളാ കോണ്‍ഗ്രസ് യോജിപ്പിനെ തകര്‍ക്കാനുള്ള നീക്കം നടത്തുവര്‍ക്ക് മാണിസാറിന്റെ ആത്മാവ് മാപ്പ് നല്‍കില്ല എന്നും സജി പറഞ്ഞു.