24.2 C
Kottayam
Sunday, June 7, 2026

കോട്ടയം വഴിയുള്ള വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ്‌ അനുവദിക്കണം: റെയിൽവേ മന്ത്രിക്ക് കത്തയച്ച് മന്ത്രി സജി ചെറിയാൻ

Must read

ആലപ്പുഴ: കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസിന് ചെങ്ങന്നൂർ സ്റ്റേഷനിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന ആവശ്യവുമായി മന്ത്രി സജി ചെറിയാൻ. ഇതുസംബന്ധിച്ച് മന്ത്രി സജി ചെറിയാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു

മധ്യ തിരുവിതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ടതും യാത്രക്കാരുള്ളതുമായ റെയിൽവേ സ്റ്റേഷനാണ് ചെങ്ങന്നൂരെന്നു മന്ത്രി കേന്ദ്രമന്ത്രിക്കയച്ച കത്തിൽ പറഞ്ഞു. ശബരിമലയിലേക്ക് വരുന്ന തീർഥാടകർ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ്. റെയിൽവേ തന്നെ ഔദ്യോഗികമായി ശബരിമലയിലേക്കുള്ള കവാടം എന്ന് വിശേഷിപ്പിക്കുന്നത് ചെങ്ങന്നൂരിനെയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ലക്ഷക്കണക്കിന്‌ തീർഥാടകർ ശബരിമല സീസണിൽ ചെങ്ങന്നൂർ സ്റ്റേഷൻ വഴി യാത്ര ചെയ്യുന്നുണ്ട്. കൂടാതെ, റെയിൽവേ കണക്ടിവിറ്റി ഇല്ലാത്ത ഇടുക്കി ജില്ലയും ഒരു സ്റ്റേഷൻ മാത്രമുള്ള പത്തനംതിട്ടയും ചെങ്ങന്നൂരിനെ ആശ്രയിക്കുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് ശബരിമല സീസണിനു മുന്നേ തന്നെ ചെങ്ങന്നൂരിൽ വന്ദേ ഭാരതിന് സ്റ്റോപ്പ്‌ അനുവദിക്കാൻ കേന്ദ്രമന്ത്രിയോട് അഭ്യർഥിച്ചതായി സജി ചെറിയാൻ പറഞ്ഞു. സമാന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എംപിയും റെയിൽവേ അധികൃതരെ സമീപിച്ചിരുന്നു.

ആദ്യ വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചാൽ പത്തനംതിട്ട ജില്ലക്കാ‍ർക്കും ഏറെ ഗുണമാകും. രണ്ടു വന്ദേ ഭാരത് ട്രെയിനുകൾക്കും പത്തനംതിട്ടയിൽ സ്റ്റോപ്പില്ല. പത്തനംതിട്ട ജില്ലക്കാ‍ർക്ക് വന്ദേ ഭാരതിൽ യാത്ര ചെയ്യണമെങ്കിൽ കോട്ടയത്തോ കൊല്ലത്തോ പോകേണ്ട അവസ്ഥയാണ്. ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയിൽ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.

- Advertisement -

ആദ്യ വന്ദേ ഭാരതിന് തിരുവനന്തപുരത്തിനും കാസർകോടിനും ഇടയിൽ ആകെ എട്ടു സ്റ്റോപ്പുകളാണ് ഉള്ളത്. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ ജംഗ്ഷൻ, കോഴിക്കോട്, കണ്ണൂ‍‍ർ എന്നിവയാണ് സ്റ്റോപ്പുകൾ. തിരുവനന്തപുരത്തുനിന്ന് പുല‍ർച്ച അഞ്ചരയോടെ പുറപ്പെടുന്ന ട്രെയിൻ ഉച്ചകഴിഞ്ഞ് ഒന്നരയോടെ കാസ‍ർകോട് എത്തിച്ചേരും. തിരിച്ച്, ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടുന്ന ട്രെയിൻ രാത്രി പത്തരയോടെ തിരുവനന്തപുരത്ത് എത്തും

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week