24.9 C
Kottayam
Monday, June 8, 2026

‘മകൻ തെറ്റുചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും പ്രതിഭയെ വേട്ടയാടുന്നു, ജാതീയമായി അധിക്ഷേപിക്കുന്നു’

Must read

കായംകുളം: മകന്‍ തെറ്റു ചെയ്തിട്ടില്ല എന്ന് ഒരു അമ്മ എന്നനിലയിലും എം.എൽ.എ. എന്ന നിലയിലും കായംകുളം എം.എല്‍.എ യു.പ്രതിഭ പറഞ്ഞുകഴിഞ്ഞുവെന്ന് മന്ത്രി സജി ചെറിയാന്‍. പ്രതിഭയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരായ ലഹരിക്കേസില്‍ നവമാധ്യമങ്ങള്‍ യു. പ്രതിഭയ്‌ക്കെതിരേ വാര്‍ത്തകള്‍ ചമയ്ക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രതിഭയെ ജാതീയമായും വേട്ടയാടുന്നുവെന്നും എം.എല്‍.എയ്‌ക്കെതിരായി നവമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തകള്‍ കണ്ടാല്‍ ആരായാലും കരഞ്ഞുപോകുമെന്നും മന്ത്രി പറഞ്ഞു.

‘പ്രതിഭ വളരെ ഷോക്ക്ഡാണ്, ഫ്രസ്‌ട്രേറ്റഡാണ്. മകനിങ്ങനെ സംഭവിച്ചു എന്നറിഞ്ഞാല്‍ അവര്‍ കടുംകൈ ചെയ്യില്ലേ, സ്വാഭാവികമല്ലേ? മകന്‍ അങ്ങനെയാരു കുറ്റം ചെയ്തിട്ടില്ല, അമ്മയെന്ന രീതിയില്‍ ഞാന്‍ അത് അംഗീകരിക്കുന്നില്ല എന്ന് നവമാധ്യമത്തിലൂടെ അവര്‍ പറഞ്ഞു. ആ പ്രചാരണം അങ്ങേയറ്റം കളവാണെന്നും ഒരു അമ്മയെന്ന നിലയിലും ഒരു എം.എല്‍.എ എന്ന നിലയിലും തന്നെ വേട്ടയാടരുത് എന്ന് അവര്‍ പറഞ്ഞു. പിന്നെന്താ ചെയ്തത്? ജാതീയമായ ചുവ ചേര്‍ത്തല്ലേ അവരേ ആക്ഷേപിച്ചത്?

- Advertisement -

ഞങ്ങളാരും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പോയില്ല. പ്രതിഭ തന്നെ പറയട്ടെ എന്നായിരുന്നു നിലപാട്. പക്ഷേ ഒരു ദിവസം കഴിഞ്ഞു, രണ്ടുദിവസം കഴിഞ്ഞു, മൂന്നുദിവസം കഴിഞ്ഞു. നവമാധ്യമങ്ങള്‍ മുഴുവന്‍ ഏറ്റെടുത്ത വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം അവര്‍ കാണിച്ചുതന്നു. സങ്കടപ്പെട്ടാണ് അവര്‍ പറഞ്ഞത്. വാര്‍ത്തകള്‍ കണ്ടാല്‍ കരഞ്ഞുപോകും. ഒരു സ്ത്രീയെപ്പറ്റി ഇങ്ങനെ മോശം വാക്കുകള്‍ പറയാമോ?’ – സജി ചെറിയാന്‍ പ്രതികരിച്ചു.

- Advertisement -

യു. പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരായ ലഹരിക്കേസില്‍ എക്‌സൈസിനെതിരേ മന്ത്രി സജി ചെറിയാന്‍ നേരത്തേയും പ്രതികരിച്ചിരുന്നു. പുക വലിക്കുന്നത് മഹാ അപരാധമാണോയെന്നും കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചത് കായംകുളത്ത് എസ്.വാസുദേവന്‍ പിള്ള രക്തസാക്ഷിദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോളായിരുന്നു.

- Advertisement -

‘പ്രതിഭയുടെ മകന്‍ പോളിടെക്നിക്കില്‍ പഠിക്കുകയാണ്. കുട്ടികള്‍ കൂട്ടുകൂടണ്ടേ. ആ കുട്ടി എന്തെങ്കിലും മോശപ്പെട്ട കാര്യം ചെയ്തതായി ഒരു കേസിലുമില്ല. എഫ്.ഐ.ആര്‍ ഞാന്‍ വായിച്ചതാണ്. അതില്‍ പുക വലിച്ചു എന്നാണ്. ഞാനും വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കാറുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ കെട്ടുകണക്കിന് ബീഡി വലിക്കാറുണ്ട്. പുകവലിച്ചതിനെന്തിനാണ് ജാമ്യമില്ലാ വകുപ്പ് ഇടുന്നത്’, – മന്ത്രി ചോദിച്ചു.

കൊച്ചുകുട്ടികളല്ലേ, അവര്‍ കമ്പനി കൂടും സംസാരിക്കും ചിലപ്പോള്‍ പുകവലിക്കും. വലിച്ചത് ശരിയാണെന്നല്ല. ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റ്. പക്ഷെ ഇത് വലിയൊരു മഹാ അപരാധമാണോ. പ്രതിഭയുടെ മകന്‍ ഇങ്ങനെ ഒരു കാര്യത്തില്‍ കൂട്ടുകൂടി ഇരുന്നു. അതിന് പ്രതിഭയ്ക്ക് എന്ത് ചെയ്യാന്‍ കഴിയും. അവര്‍ സ്ത്രീയല്ലേ, ആ പരിഗണന നല്‍കണ്ടേ. പ്രതിഭയെ വേട്ടയാടുകയാണ്. കേരളത്തിലെ 140 എം.എല്‍.എ.മാരില്‍ ഏറ്റവും മികച്ച എം.എല്‍.എ.യാണ് അവര്‍. അതിനാലാണ് പാര്‍ട്ടി മത്സരിപ്പിച്ചത്.’- പ്രതിഭ വേദിയിലിരിക്കെയായിരുന്നു സജി ചെറിയാന്‍ ഇങ്ങനെ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week