28.4 C
Kottayam
Saturday, June 6, 2026

എമ്പുരാന്‍ സിനിമ എല്ലാവരും കാണണം;. എല്ലാവരെയും സിനിമ വിമര്‍ശിക്കുന്നുണ്ട്; ഒരു ഭാഗവും സിനിമയില്‍ നിന്ന് മുറിച്ചുമാറ്റേണ്ടതില്ല; തന്റേടത്തോടെ സിനിമ ചെയ്ത പൃഥ്വിരാജിന് അഭിവാദ്യമെന്നും സജി ചെറിയാന്‍

Must read

തിരുവനന്തപുരം: എമ്പുരാന്‍ സിനിമ എല്ലാവരും കാണണമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. മനുഷ്യര്‍ ഒന്നാണെന്ന ആശയം തരുന്ന സിനിമയാണ് എമ്പുരാന്‍. എല്ലാവരെയും സിനിമ വിമര്‍ശിക്കുന്നുണ്ട്. ഒരു ഭാഗവും സിനിമയില്‍ നിന്ന് മുറിച്ചുമാറ്റേണ്ടതില്ല. തന്റേടത്തോടെ സിനിമ ചെയ്ത പൃഥ്വിരാജിന് അഭിവാദ്യമെന്നും സജി ചെറിയാന്‍ പറഞ്ഞു.

കേരളത്തില്‍ ഇറങ്ങിയതില്‍ വച്ച് വ്യത്യസ്തമായ സിനിമയാണ് എമ്പുരാന്‍. ലോക സിനിമയോട് കിടപിടിക്കുന്ന സിനിമയില്‍ സാമൂഹികമായ പല പ്രശ്നങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ ജനങ്ങള്‍ കാണേണ്ട സിനിമയാണ്. സിനിമയാകുമ്പോള്‍ സാമൂഹിക പ്രശ്നങ്ങള്‍ പലതും ഉന്നയിക്കും. കലാരൂപത്തെ കലാരൂപമായി കണ്ട് ആസ്വദിക്കണമെന്നും സജി ചെറിയാന്‍ പറഞ്ഞു.

നമ്മളെല്ലാവരും ഒന്നാണ്, ഇന്ത്യക്കാരാണ് എന്നാണ് സിനിമയുടെ ആശയം. അതില്‍ കത്തിവയ്‌ക്കേണ്ടതില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കത്തിവയ്പ്പാണ് റീ സെന്‍സറിങ്. ഇതിനു മുന്‍പ് ഇതിനേക്കാള്‍ ശക്തമായ പ്രമേയങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. തെറ്റിധാരണയുണ്ടാക്കി ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കേണ്ടതില്ല.

- Advertisement -

എല്ലാവരും സിനിമ കാണണം. വര്‍ഗീയത അപകടമാണ്. വര്‍ഗീയതയ്ക്കെതിരായ ആശയ പ്രചാരണം നടത്താന്‍ എമ്പുരാന്‍ ടീം മുന്നോട്ട് വന്നതിനെ അഭിനന്ദിക്കുന്നു. മോഹന്‍ലാലിന്റെ ഖേദപ്രകടനം അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week