KeralaNewsRECENT POSTSTop Stories
സാജൻ തൊടുക യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട്
കോട്ടയം: ജോസ് കെ മാണി വിഭാഗം യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് ആയി സാജൻ തൊടുകയെ തെരഞ്ഞെടുത്തു. കോട്ടയത്തു കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ വെച്ചാണ് ഐകകണ്ഠേന സാജൻ തൊടുകയെ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്.നിലവിൽ യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയും പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പൈക അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റും കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് ഡയറക്ടറുമാണ് കേരള കോൺഗ്രസ് എം സംസ്ഥാന സമിതി അംഗവുമാണ്.കെ എസ് സി എം സംസ്ഥാന പ്രസിഡണ്ടും എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്.പാല പൈക സ്വദേശി യാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News