ബാങ്കോക്ക്: ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന് കൊവിഡ് ബാധിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് റിപ്പോര്‍ട്ട്. തായ്ലന്‍ഡ് ഓപ്പണില്‍ സൈന ബുധനാഴ്ച കളത്തിലിറങ്ങും. സൈന കൊവിഡ് പോസിറ്റീവ് ആയെന്ന വാര്‍ത്ത തെറ്റാണെന്നും ബുധനാഴ്ച കളിക്കാന്‍ ഇറങ്ങുമെന്നും ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.
ടൂര്‍ണമെന്റിന് ഭര്‍ത്താവും ബാഡ്മിന്റണ്‍ താരവുമായ എച്ച്.എസ്.പ്രണോയിക്കൊപ്പം ബാങ്കോക്കിലെത്തിയ സൈനയ്ക്ക് കൊവിഡ് ബാധിച്ചെന്നായിരുന്നു വാര്‍ത്ത. ഇന്ത്യന്‍ താരത്തിന് കൊവിഡ് ബാധിച്ചതായും 10 ദിവസം ബാങ്കോക്കിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയാന്‍ ആവശ്യപ്പെട്ടതായും ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷനാണ് ചൊവ്വാഴ്ച അറിയിച്ചത്. ഇതോടെ സൈനയും കശ്യപും ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയെന്നും വാര്‍ത്തയുണ്ടായിരുന്നു.
കശ്യപിന് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സൈനയുമായി അടുത്ത സമ്പര്‍ക്കമുള്ളതാണ് പിന്മാറ്റത്തിന് കാരണമെന്നും പറയുന്നു. തായ്ലന്‍ഡിലെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പോസിറ്റീവ് എന്ന് കണ്ടെത്തിയ താരങ്ങള്‍ 10 ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വരും.