28.2 C
Kottayam
Friday, June 5, 2026

സെയ്ഫിന്റെ ‘രക്ഷകനായ’ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം; സമ്മാനമായി നൽകിയ തുക ഇതാണ്‌

Must read

മുംബൈ: ജനുവരി 16 നാണ് സെയ്ഫ് അലി ഖാന് തന്റെ വസതിയിൽ വെച്ച് കുത്തേറ്റത്. കവർച്ച ശ്രമത്തിനിടെ കുത്തേറ്റ അദ്ദേഹത്തിന് ​ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. രക്തം വാർന്നൊഴുകിയ സെയ്ഫ് അലിഖാനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഭജൻ സിം​ഗ് റാണ എന്ന് ആളുടെ ഓട്ടോറിക്ഷയിലാണ് സെയ്ഫിനെ ആശുപത്രിയിലെത്തിച്ചത്. കൃത്യസമയത്ത് സെയ്ഫ് അലിഖാനെ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കുകയും ചെയ്തു. ഇപ്പോൾ റാണയക്ക് അദ്ദേഹത്തിന്റെ പ്രവൃത്തിക്കുള്ള അം​ഗീകരമായി പാരിതോഷികം നൽകിയതായാണ് റിപ്പോർട്ടുകൾ‌.

- Advertisement -

ന്യൂസ് 24 ലെ റിപ്പോർട്ട് പ്രകാരം റാണയുടെ ഇടപെടലിന് അടുത്തിടെ ഒരു സ്ഥാപനം 11000 രൂപ ക്യാഷ് റിവാർഡ് നൽകി ആദരിച്ചതായി പറയുന്നു. അന്ന് രാത്രി നടന്ന സംഭവത്തെക്കുറിച്ച് റാണ നേരത്തെ പറഞ്ഞിരുന്നു. രക്ഷിക്കുന്ന സമയത്ത് സെയ്ഫ് അലിഖാൻ ആയിരുന്നു അതെന്ന് അറിയില്ലായിരുന്നുവെന്നാണ് റാണ പറഞ്ഞത്.. ആപത്തിൽ പെട്ട ഒരാളെ രക്ഷിക്കുക എന്നത് മാത്രമാണ് മനസ്സിൽ ഉണ്ടായിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

- Advertisement -

” അദ്ദേഹം ഒരു നടനാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു മനുഷ്യൻ രക്തം വാർന്ന് കിടക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഞാൻ കരുതി, ” അദ്ദേഹം പറഞ്ഞു. സെയ്ഫിന്റെ വെള്ള കുർത്ത രക്തത്തിൽ കുതിർന്നിരുന്നുവെന്നും ഇത് അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നൽകാനുള്ള തീവ്ര വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

താൻ‌ പാരിതോഷികം പ്രതീക്ഷിച്ചല്ല അങ്ങനെ ചെയ്ചതതെന്നും റാണ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിവരം വിശദമായി അറിയാൻ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് തന്നെ വിളിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “അന്ന് രാത്രി ഞാൻ പണത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. കരീന കപൂറോ മറ്റാരെങ്കിലുമോ ഇതുവരെ എന്നെ ബന്ധപ്പെട്ടിട്ടില്ല, അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെയാണ് നടന്റെ വീട്ടിൽ അതിക്രമിച്ച് കടന്നയാൾ‌ അദ്ദേഹത്തെ ആക്രമിച്ചത്. നടന്റെ മുംബൈയിലെ ബാന്ദ്രാ വെസ്റ്റിലെ വസതിയിലായിരുന്നു സംഭവം. ആറ് കുത്തേറ്റ സെയ്ഫ് അലിഖാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അദ്ദേഹത്തെ ഇന്ന് ഡിസ്ചാർജ് ചെയ്തു. സംഭവത്തിൽ മുഹമ്മദ് ശരീഫുൾ ഇസ്ലാം എന്ന ആൾ പിടിയിലായിട്ടുണ്ട്. ബം​ഗ്ലാദേഷി പൗരനാണ് ഇയാൾ. ബിജോയ് ദാസ് എന്ന പേരിൽ കഴിയുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week