24.1 C
Kottayam
Friday, June 5, 2026
No menu items!

5 ദിവസത്തെ ചികിത്സ, സെയ്ഫ് അലിഖാൻ നൽകിയത് 36 ലക്ഷത്തിന്റെ ഇൻഷുറൻസ് ക്ലെയിം, തൽക്ഷണം 25 ലക്ഷം അനുവദിച്ച് കമ്പനി

Must read

മുംബൈ: ആക്രമണത്തിനിരയായി ചികിത്സയിലായിരുന്ന നടൻ സെയ്ഫ് അലിഖാന്റെ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ക്ലെയിം വേ​ഗത്തിൽ അനുവദിച്ചത് വിവാദമാകുന്നു. ഇൻഷുറൻസ് തുക അനുവദിച്ചതിൽ സെയ്ഫ് അലി ഖാന് നൽകിയ മുൻഗണനയെ  മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ ബോഡി ചോദ്യം ചെയ്തു.

ഇൻഷുറൻസ് ക്ലെയിമുകൾ അനുവദിക്കുന്ന രീതിയിൽ കൂടുതൽ സുതാര്യത വേണമെന്ന് സംഘടന ഐആർഡിഎഐക്ക് കത്തെഴുതി. നടൻ്റെ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ക്ലെയിം ഇൻഷുറൻസ് ദാതാവ് ഉടൻ അനുവദിച്ച രീതിയെക്കുറിച്ച് അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻ്റ്‌സ് ആശങ്ക രേഖപ്പെടുത്തി.

സാധാരണ പോളിസി ഹോൾഡർമാർക്ക് നൽകുന്ന ആനുകൂല്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സെയ്ഫ് അലി ഖാന് പ്രത്യേക പരി​ഗണന നൽകിയെന്ന് വ്യക്തമാണെന്നും സംഘടന കുറ്റപ്പെടുത്തി. മുംബൈ ലീലാവതി ആശുപത്രിയിൽ അഞ്ച് ദിവസത്തെ ചികിത്സയ്ക്കായി താരം 36 ലക്ഷം രൂപയാണ് ക്ലെയിം ചെയ്തതെന്നും കമ്പനി 25 ലക്ഷം രൂപ അനുവദിച്ചുവെന്നുമാണ് വാർത്തകൾ വന്നത്.  

- Advertisement -

സെലിബ്രിറ്റികൾക്കും ഉന്നത വ്യക്തികൾക്കും കോർപ്പറേറ്റ് പോളിസികളുള്ളവർക്കും വേ​ഗത്തിൽ ഉയർന്ന പരിധിയിൽ ആനുകൂല്യം ലഭിക്കുന്നുവെന്നും അതേസമയം സാധാരണ പൗരന്മാർ മതിയായ കവറേജും കുറഞ്ഞ റീഇംബേഴ്സ്മെൻ്റ് നിരക്കും കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും ബോഡി അഭിപ്രായപ്പെട്ടു.

- Advertisement -

ഇത്തരം സമ്പ്രദായങ്ങൾ തുല്യമായ ആരോഗ്യ പരിരക്ഷാ എന്ന സങ്കൽപ്പത്തിന് തുരങ്കം വയ്ക്കുന്നതായി ഡോക്ടർമാരുടെ സംഘം പറഞ്ഞു. സെലിബ്രിറ്റി സ്റ്റാറ്റസ് അടിസ്ഥാനമാക്കിയുള്ള മുൻഗണനാ ചികിത്സ വിവേചനപരമാണെന്നും കുറ്റപ്പെടുത്തി. ജനുവരി 16 ന് ബാന്ദ്രയിലെ വീട്ടിൽവെച്ചാണ് സെയ്ഫ് അലിഖാന് അക്രമിയുടെ കുത്തേറ്റത്. കഴുത്തിലും ഇടതുകൈയിലും പിന്നിൽ നട്ടെല്ലിന് സമീപത്തും ആഴത്തിലുള്ള മുറിവേറ്റിരുന്നു. ജനുവരി 21ന് അദ്ദേഹം ആശുപത്രി വിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week