24.2 C
Kottayam
Sunday, June 7, 2026

പ്രൊഫഷണല്‍ ജീവിതത്തിലെ വിജയ രഹസ്യം വെളിപ്പെടുത്തി സായ് പല്ലവി

Must read

ചെന്നൈ:തെന്നിന്ത്യൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയങ്കരിയായ താരമാണ് സായ് പല്ലവി. നിറഞ്ഞ ചിരിയോടെയാണ് സായ് പല്ലവിയെ വേദികളില്‍ എന്നും കാണാറുള്ളത്. ഡോക്ടറാണ് സായ് പല്ലവി. സമ്മര്‍ദമില്ലാതെ എങ്ങനെയാണ്  പ്രൊഫണല്‍ ലൈഫ് താൻ കൊണ്ടുപോകുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സായ് പല്ലവി.

നമ്മുടെ ജോലിയില്‍ നമ്മള്‍ സന്തോഷം കണ്ടെത്തിയാല്‍ മാത്രമേ സംതൃ‍പ്‍തിയും ലഭിക്കുകയുള്ളൂ. പ്രൊഫഷണല്‍ ലൈഫില്‍ പേഴ്‍സണല്‍ ലൈഫ് ഒരിക്കലും ഇടകലര്‍ത്താൻ പാടില്ല. പ്രൊഫഷണല്‍ ജീവിതവും പേഴ്‍സണല്‍ ജീവിതവും താരതമ്യപ്പെടുത്തിയാല്‍ അയാളുടെ മനസമാധാനവും നഷ്‍ടപ്പെടും. ലൊക്കേഷനില്‍ എത്തിയാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ ഓര്‍ക്കാറേ ഇല്ലെന്നും സായ് പല്ലവി വ്യക്തമാക്കി.

ബോളിവുഡ് നടൻ ഗുല്‍ഷാൻ സായ്‍യോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയിരുന്നു അടുത്തിടെ. അവളോട് എനിക്ക് ഇഷ്‍ടമുണ്ടെന്ന് മാത്രം. മറ്റൊന്നുമില്ല. ഞാൻ ചിലപ്പോള്‍ അവളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അവര്‍ക്കൊപ്പം എന്നെങ്കിലും ജോലി ചെയ്യാൻ തനിക്ക് കഴിയുമെന്ന് കരുതുന്നു. അത് മതി എനിക്ക് സന്തോഷിക്കാൻ. ബാക്കി എനിക്ക് അറിയില്ല എന്നും ബോളിവുഡ് നടൻ ഗുല്‍ഷാൻ പറഞ്ഞിരുന്നു.

‘ഗാര്‍ഗി’ എന്ന ചിത്രമാണ് സായ്‍യുടേതായി ഒടുവില്‍ റിലീസ് ചെയ്‍തത്. ഗൗതം രാമചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ഹരിഹരൻ രാജുവിനൊപ്പം ഗൗതം രാമചന്ദ്രനും തിരക്കഥ എഴുതിയ ‘ഗാര്‍ഗി’ തെലുങ്കിലും കന്നഡയിലും തമിഴിലുമായിട്ടാണ് എത്തിയത്.

- Advertisement -

ഐശ്വര്യ ലക്ഷ്‍മി, ഗൗതം രാമചന്ദ്രൻ, തോമസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ‘ഗാര്‍ഗി’യുടെ സംഗീത സംവിധാനം ഗോവിന്ദ് വസന്ത നിര്‍വഹിച്ചപ്പോള്‍ കാളി വെങ്കട്, ആര്‍ എസ് ശവാജി, കവിതാലയ കൃഷ്‍ണൻ, ശരവണൻ, സുധ, പ്രതാപ്, രാജലക്ഷ്‍മി, ലിവിംഗ്‍സ്റ്റണ്‍, കലേഷ് രാമാനന്ദ്, ജയപ്രകാശ്, റെജിൻ റോസ് ബിഗില്‍ ശിവ തുടങ്ങി ഒട്ടേറെ താരങ്ങളും സായ് പല്ലവിക്ക് ഒപ്പം വേഷമിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week