26.2 C
Kottayam
Friday, June 5, 2026

പള്ളികളില്‍ വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം: പാലിക്കാനാകില്ലെന്ന് സാദിഖ് അലി തങ്ങള്‍

Must read

തിരുവനന്തപുരം:പള്ളികളില്‍ വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന നിബന്ധന പാലിക്കാനാകില്ലെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്‍കിയ സര്‍ക്കാരിന്‍റെ സമീപനം കുരുടൻ ആനയെ കണ്ടപോലെയാണെന്നും സര്‍ക്കാരിന്‍റെ നിബന്ധനകള്‍ അവ്യക്തമാണെന്നും സാദിഖ് അലി പറഞ്ഞു. മുസ്ലിം പള്ളികളില്‍ 40 പേരേ പ്രവേശിപ്പിക്കാമെന്ന നിബന്ധന നിലവിലെ സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണെന്നും അത്തരത്തില്‍ വിശ്വാസികളുടെ എണ്ണം നിജപ്പെടുത്തല്‍ പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘മഹല്ലില്‍ എണ്ണം നിശ്ചയിച്ച് വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് വിശേഷാവസരങ്ങളില്‍ അത് കൂടുതല്‍ സങ്കീര്‍ണ്ണമാകും. അത് പരിഗണിക്കാതെ എണ്ണം നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ അത് പള്ളിക്കമ്മിറ്റിക്കാരും വിശ്വാസികളും തമ്മിലെ തര്‍ക്കത്തിലേക്കാണ് ചെന്നെത്തുക. ഇത് വലിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും’- സാദിക്കലി തങ്ങള്‍ ചൂണ്ടിക്കാട്ടി.

‘വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന നിബന്ധനയും പാലിക്കാനാകില്ല. വാക്സിന്‍ എടുക്കാന്‍ എല്ലാവര്‍ക്കും സൗകര്യം ഇല്ലാത്ത സാഹചര്യമാണ്. ഈ ഘട്ടത്തില്‍ നമസ്കാരത്തിന് കാർമികത്വം വഹിക്കുന്നവർ മുഴുവൻ വാക്സിൻ എടുത്തിട്ടുണ്ടാകണമെന്നില്ല. അങ്ങനെയിരിക്കെ ആ നിബന്ധനയോടും യോജിക്കാനാകില്ല. സര്‍ക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ ഇളവിലെ സങ്കീർണത ഒഴിവാക്കി ലളിതമാക്കുകയാണ് വേണ്ട. കൂടുതല്‍ ഇളവുകള്‍ അനുവദിക്കണം’- സാദിക്കലി തങ്ങള്‍ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week