24.7 C
Kottayam
Wednesday, October 9, 2024

ഡിവൈഎഫ്ഐ മുൻ നേതാവ് സച്ചിതയുടെ വലയിൽ കൂടുതല്‍ പേര്‍ വീണോ?അന്വേഷണം വ്യാപിപ്പിക്കും

Must read

കാസർകോട്: കാസർകോട് കുമ്പളയിൽ ജോലി വാഗ്ദാനം ചെയ്ത് മുൻ ഡിവൈഎഫ്ഐ വനിതാ നേതാവ് 15 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ കൂടുതൽ അന്വേഷണത്തിന് പൊലീസ്. കൂടുതൽ പേർ തട്ടിപ്പിനിരയായെന്ന സംശയത്തെ തുടർന്നാണ് അധ്യാപികയായ നേതാവിനെതിരെ അന്വേഷണം വ്യാപിപ്പിക്കുന്നത്. ഡിവൈഎഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

കേന്ദ്ര സർക്കാർ സ്ഥാപനമായ തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കുമ്പള കിദൂര്‍ സ്വദേശി നിഷ്മിത ഷെട്ടിയോട് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. മഞ്ചേശ്വരം ബാഡൂരിലെ സ്കൂള്‍ അധ്യാപികയാണ് ബല്‍ത്തക്കല്ല് സ്വദേശിയായ സച്ചിതാ റൈ. സ്ഥാപനത്തിൽ അസിസ്റ്റൻറ് മാനേജരായി ജോലി ലഭിക്കും എന്ന് വിശ്വസിപ്പിച്ചാണ് പണം ആവശ്യപ്പെട്ടതെന്നും നിഷ്‌മിത പറയുന്നു. അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ഉപജില്ലാ കമ്മിറ്റി അംഗം കൂടിയായണ് സച്ചിത. 

സച്ചിതയെ 10 ദിവസം മുമ്പ് പുറത്താക്കിയതായി കാസർകോട് ജില്ലാ ഡിവൈഎഫ്ഐ കമ്മിറ്റി അറിയിച്ചു. 2023 മെയ് 31 നും ഓഗസ്റ്റ് 23 നും ഇടയിൽ ബാങ്ക് വഴിയും ജിപേ വഴിയും ഒന്നിലധികം ഇടപാടുകളിലൂടെ 15.05 ലക്ഷം രൂപ കൈമാറിയെന്നും പരാതിയിൽ പറയുന്നു. കടം വാങ്ങിയും ആഭരണങ്ങൾ പണയം വെച്ചുമാണ് പണം സംഘടിപ്പിച്ച് നൽകിയത്. ജോലി നൽകിയില്ലെങ്കിൽ പണം തിരികെ നൽകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിരികെ നൽകാത്തതിനെ തുടർന്നാണ് പരാതി നൽകിയത്.

റായിക്കെതിരെ കൂടുതൽ പരാതികൾ ഉയർന്നേക്കുമെന്നാണ് പൊലീസ് കരുതുന്നത്. എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂളിൽ സ്ഥിരം ജോലി നേടുന്നതിന് മുമ്പ് റായി ഗവ.എച്ച്.എസ്.എസ് അംഗടിമൊഗറിൽ അഡ്‌ഹോക്ക് അധ്യാപകയായി ജോലി ചെയ്തിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജമ്മു-കശ്മീരിൽ ഒമർ അബ്ദുള്ള;ഹരിയാണയിൽ സൈനി തുടരും

ന്യൂഡൽഹി: ഇന്ത്യസഖ്യത്തിന്റെ വിജയത്തോടെ ജമ്മു-കശ്മീരിൽ മുഖ്യമന്ത്രിയായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുടെ തിരിച്ചുവരവ് ഉറപ്പായി. പ്രത്യേകപദവി റദ്ദാക്കിയതിനുശേഷംനടന്ന ആദ്യ തിരഞ്ഞെടുപ്പിൽത്തന്നെ, കശ്മീർ വിഷയത്തിൽ ബി.ജെ.പി.യുടെ കടുത്തവിമർശകരായ നാഷണൽ കോൺഫറൻസിന്റെ ജയം കേന്ദ്രത്തിലെ...

ഇടുക്കി ഡിഎംഒയുടെ സസ്പെൻഷൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു

ഇടുക്കി: ഇടുക്കി ഡിഎംഒയുടെ സസ്പെൻഷൻ സ്റ്റേ ചെയ്‌തു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സസ്പെൻഷൻ സ്റ്റേ ചെയ്തത്. ആരോപണങ്ങളിൽ മറുപടി നൽകാൻ ഡോ.എൽ മനോജിന് അവസരം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണലിൻ്റെ നടപടി. ഡോ. എൽ...

തൃശ്ശൂരിൽ ദേശീയ പാതയിൽ കുഴൽപ്പണ സംഘത്തെ ആക്രമിച്ച കേസിൽ 2 പേർ കൂടി അറസ്റ്റിൽ

തൃശൂര്‍: ദേശീയപാതയില്‍ കുഴല്‍പ്പണകടത്തു സംഘത്തെ ആക്രമിച്ചു കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പാലക്കാട് നൂറണി പുളക്കാട് സ്വദേശി എ.അജ്മല്‍ (31), കൊല്ലങ്കോട് എലവഞ്ചേരി കരിങ്കുളം അജിത്ത് (29) എന്നിവരെയാണു...

ഏറ്റവും പ്രിയപ്പെട്ട 35 മലയാള സിനിമകൾ ഇവയാണ്; ‘ടോപ്പ് 250 ഇന്ത്യൻ’ ലിസ്റ്റ് പുറത്തിറക്കി ഐഎംഡിബി

കൊച്ചി:സിനിമാ പ്രേമികളുടെ സജീവ പങ്കാളിത്തമുള്ള ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആണ് ഐഎംഡിബി. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് അവര്‍. എല്ലാ ഇന്ത്യന്‍ ഭാഷാ...

4 വയസിന് മുകളിൽ കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധം, കാറുകളിൽ പ്രത്യേക സീറ്റ്;പുതിയ പരിഷ്കാരവുമായി ഗതാഗത കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാനത്ത് 4 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമായി. 14 വയസ് വരെയുള്ള കുട്ടികൾക്ക് കാറുകളിൽ പ്രത്യേക സീറ്റ് നിർബന്ധമാക്കുന്നു. 1-4 വരെയുള്ള കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റും  4-14 വരെ...

Popular this week