24.9 C
Kottayam
Friday, June 5, 2026

മൂന്ന് മാസം ഡാറ്റ; ദീപാവലി ധമാക്ക ഓഫര്‍ പ്രഖ്യാപിച്ച് ജിയോഫൈബര്‍

Must read

മുംബൈ: ജിയോഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് സര്‍വീസ് ഉപഭോക്താക്കള്‍ക്കായി ദീപാവലി ധമാക്ക ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ്. പുതിയ പോസ്റ്റ്‌പെയ്‌ഡ് കണക്ഷന്‍ എടുക്കുന്ന ജിയോഫൈബര്‍ യൂസര്‍മാര്‍ക്ക് മാത്രമേ ഈ ദീപാവലി ധമാക്ക ഓഫര്‍ ലഭ്യമാകൂ എന്നാണ് കമ്പനിയുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത് എന്ന് ടെലികോംടോക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജിയോഫൈബര്‍ തെരഞ്ഞെടുക്കുന്ന പുതിയ കസ്റ്റമര്‍മാര്‍ക്ക് 6, 12 മാസത്തെ പ്ലാനുകളാണ് റിലയന്‍സ് ജിയോ സാധാരണയായി നല്‍കാറ്. പുതിയ ദീപാവലി ധമാക്ക ഓഫര്‍ പ്രകാരം മൂന്ന് മാസത്തെ വാലിഡിറ്റിയില്‍ 30 എംബിപിഎസ്, 100 എംബിപിഎസ് എന്നിങ്ങനെ വേഗമുള്ള 3 പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. 

ജിയോഫൈബറിന്‍റെ 30 എംബിപിഎസിന്‍റെ പോസ്റ്റ്‌പെയ്‌ഡ് പ്ലാനിന് മൂന്ന് മാസത്തേക്ക് 2,222 രൂപയാണ് വില. പരിധിയില്ലാത്ത ഡാറ്റ ഉപയോഗം, 30 എംബിപിഎസ് ഡൗണ്‍ലോഡ്, 30 എംബിപിഎസ് അപ്‌ലോഡ് സ്‌പീഡ്, ഫ്രീ വോയിസ് കോള്‍, 800ലധികം ടിവി ചാനലുകള്‍ എന്നിവ ഈ പ്ലാനില്‍ ലഭ്യമായിരിക്കും. ഇതിന് പുറമെ ജിയോ 100 ജിബി അധിക ഡാറ്റയും 90 ദിവസത്തേക്ക് നല്‍കും. ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍, സോണിലിവ്, സീ5, ജിയോ സിനിമ പ്രീമിയം, ഡിസ്‌കവറി+ തുടങ്ങി അനവധി ഒടിടി സബ്‌സ്‌ക്രിപ്ഷനും ഇതിനൊപ്പം ലഭ്യമായിരിക്കും. 

ജിയോഫൈബര്‍ 100 എംബിപിഎസ് പ്ലാനുകള്‍

- Advertisement -

മൂന്ന് മാസത്തേക്ക് 3,333 രൂപയാണ് ജിയോഫൈബര്‍ 100 എംബിപിഎസിന്‍റെ ഒരു പ്ലാനിന് ഈടാക്കുന്നത്. 100 എംബിപിഎസ് ഡൗണ്‍ലോഡ്, അപ്‌ലോഡ് സ്‌പീഡ്, സൗജന്യ വോയിസ് കോള്‍, 800ലധികം ടിവി ചാനലുകള്‍, 150 ജിബി അധിക ഡാറ്റ, ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍, സോണിലിവ്, സീ5, ജിയോ സിനിമ പ്രീമിയം, ഡിസ്‌കവറി+ തുടങ്ങി നിരവധി ഒടിടി എന്നിവയും  3,333 രൂപയുടെ റീച്ചാര്‍ജ് പ്ലാനിലുണ്ട്. 

- Advertisement -

4,444 രൂപയുടെ പ്ലാനാണ് 100 എംബിപിഎസ് വേഗം നല്‍കുന്ന രണ്ടാമത്തേത്. അണ്‍ലിമിറ്റഡ് ഡാറ്റ, 100 എംബിപിഎസ് ഡൗണ്‍ലോഡ‍്, അപ്‌ലോഡ്, സൗജന്യ വോയിസ് കോള്‍, 800 ടിവി ചാനലുകള്‍, 200 ജിബി അധിക ഡാറ്റ, നെറ്റ്‌ഫ്ലിക്‌സ് (ബേസിക്), ആമസോണ്‍ പ്രൈം ലൈറ്റ് (2 വര്‍ഷം വാലിഡിറ്റി), ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍, സോണിലിവ്, സീ5, ജിയോ സിനിമ പ്രീമിയം, ഡിസ്‌കവറി+, ഫാന്‍കോഡ്, ഇടിവി വിന്‍ തുടങ്ങി നിരവധി ആനൂകൂല്യങ്ങള്‍ ജിയോഫൈബറിന്‍റെ 4,444 രൂപ റീച്ചാര്‍ജ് പ്ലാനില്‍ ലഭിക്കും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week