29.4 C
Kottayam
Friday, June 5, 2026

സച്ചിന്റെ കായികയിനം ഏതെന്ന് ചോദ്യം; ഓപ്ഷന്‍സില്‍ ക്രിക്കറ്റില്ല! വൈറലായി ഗുജറാത്തിലെ സ്‌കൂള്‍ ചോദ്യപേപ്പര്‍

Must read

അഹമ്മദാബാദ്: ഇന്ത്യയിലെ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ അറിയാത്തവര്‍ അപൂര്‍വങ്ങില്‍ അപൂര്‍വമായിക്കും. ആരെന്ന് ചോദിച്ചാല്‍ ഉറക്കത്തില്‍ പോലും പലരും ഉത്തരം പറയും. അത്രത്തോളം സ്വാധീനം രാജ്യത്തുണ്ടാക്കാന്‍ ക്രിക്കറ്റ് ഇതിഹാസത്തിന് സാധിച്ചിട്ടുണ്ട്. വിരമിച്ചെങ്കിലും പോലും അദ്ദേഹത്തിന്റെ പേര് കേള്‍ക്കുന്നത് പോലും ഒരുപാട് ഓര്‍മകളുണര്‍ത്തും. എന്നാല്‍ ഗുജറാത്തില്‍ നിന്നുള്ള സ്‌കൂള്‍ പരീക്ഷാ ചോദ്യപേപ്പറാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോല്‍ വൈറലായിക്കുന്നത്. 

അതിന്റെ കാരണം സച്ചിനെ കുറിച്ചുള്ള ചോദ്യം തന്നെയായിരന്നു. ചോദ്യത്തിലുള്ള അബദ്ധം കൊണ്ട് മൂന്നാം ക്ലാസിലെ ചോദ്യപേപ്പറാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ‘സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏത് കായിക ഇനത്തിലെ കളിക്കാരനാണ്’ എന്നാണ് ഗുജറാത്തി ഭാഷയിലുള്ള ചോദ്യം. ഉത്തരം നല്‍കാന്‍ നാല് ഓപ്ഷനും നല്‍കിയിട്ടുണ്ട്. ചോദ്യത്തില്‍ പിഴവില്ലെങ്കില്‍ പോലും ഓപ്ഷനില്‍ വലിയ പിഴവുണ്ടായിരുന്നു. 

- Advertisement -

‘ക്രിക്കറ്റ്’ എന്ന ഓപ്ഷന്‍ അതിലുണ്ടായിരുന്നില്ല. ഓപ്ഷന്‍സ് നല്‍കിയത് ‘ഹോക്കി, കബഡി, ഫുട്ബോള്‍, ചെസ്’ എന്നിങ്ങനെയാണ്. ലോകം കണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളായ സച്ചിന്റെ കായിക ഇനം തിരിച്ചറിയാനാകാത്തത് സമൂഹ മാധ്യമങ്ങളില്‍ വന്‍ പരിഹാസത്തിന് ഇടയാക്കി. ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മാത്രം വിവരമുള്ള ആരെങ്കിലുമുണ്ടോയെന്ന് സച്ചിനെ ടാഗ് ചെയ്ത് ഒരാള്‍ ട്വിറ്ററില്‍ ചോദിച്ചു. ചില ട്വീറ്റുകള്‍ വായിക്കാം…

- Advertisement -

- Advertisement -

അടുത്തകാലത്ത് സച്ചിന്റെ ഒരു പ്രസ്താവന സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. മത്സരങ്ങള്‍ക്കിടെ പന്തില്‍ ഉമിനീര്‍ പുരട്ടുന്ന രീതി തിരികെക്കൊണ്ടുവരണമെന്നാണ് സച്ചിന്‍ പറഞ്ഞത്. ബൗളിംഗിന്  മുമ്പ് ക്രിക്കറ്റ് താരങ്ങള്‍ പന്തില്‍ ഉമിനീര്‍ പുരട്ടുന്നത് ഒരുകാലത്ത് ക്രിക്കറ്റ് വേദികളിലെ സ്ഥിരം കാഴ്ചയായിരുന്നു. എന്നാല്‍ കോവിഡ് വ്യാപന കാലത്ത് ഈ രീതി കര്‍ശനമായി നിരോധിച്ചു. ഇപ്പോഴും ഈ നിയന്ത്രണം തുടരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week