EntertainmentKeralaNews

സച്ചിന്‍ സാവന്തും നവ്യയും ഡേറ്റിംഗിൽ, കൊച്ചിയിലെത്തിയത് നവ്യ നായരുമായുള്ള കൂടിക്കാഴ്ചകൾക്കെന്ന് ഇഡി കുറ്റപത്രം, വിശദാംശങ്ങൾ ഇങ്ങനെ

കൊച്ചി:കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഇ.ഡി. ചോദ്യം ചെയ്ത IRS ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തും നടി നവ്യാ നായരും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടുന്ന ഇഡി കുറ്റപത്രത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത്. നവ്യാ നായരെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയല്ല ക്ഷേത്ര ദര്‍ശനം നടത്തുന്നതിനായാണ് താന്‍ കൊച്ചിയിലെത്തിയതെന്നാണ് സച്ചിന്‍ സാവന്ത് ഇഡിക്ക് നല്‍കിയ മൊഴി. എന്നാല്‍ ഇരുവരും ഡേറ്റിങ്ങിലാണെന്നും നവ്യയെ കാണാനായി പത്തോളം തവണ സച്ചിന്‍ സാവന്ത് കൊച്ചിയിലെത്തിയിട്ടുണ്ടെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു.

നവ്യാ നായർ സച്ചിന്‍ സാവന്തിന്റെ പെണ്‍സുഹൃത്താണെന്ന് സച്ചിൻ സാവന്തിന്റെ ഡ്രൈവർ സമീർ ഗബാജി നലവാഡെ ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. സാവന്ത് താമസിച്ചിരുന്ന അതേ കെട്ടിടത്തിലാണ് നവ്യയും താമസിച്ചിരുന്നത്.  കൊച്ചിയിലേക്ക് താമസം മാറിയതിന് ശേഷം 15-20 തവണ സാവന്ത് നവ്യയെ സന്ദർശിക്കുകയും ഏകദേശം 1,75,000 രൂപ വിലമതിക്കുന്ന ഒരു സ്വർണ്ണാഭരണം സമ്മാനമായി നൽകുകയും ചെയ്തതായി ഇഡി പറയുന്നു. 

നവ്യ നായരുമായി സച്ചിൻ സാവന്തിന് അടുത്ത ബന്ധമുണ്ടെന്ന് സാവന്തിന്‍റെ സുഹൃത്ത് സാഗർ ഹനുബന്ത് താക്കൂർ പറഞ്ഞു. ഇരുവരും തമ്മില്‍ ചില സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെട്ടിരുന്നതായി കേട്ടിട്ടുണ്ടെന്ന് സാഗർ പറഞ്ഞു. 

എന്നാല്‍, നവ്യാ  നായർ തന്റെ അടുത്ത സുഹൃത്താണെന്നും നവ്യക്ക് താന്‍ ഒന്നും സമ്മാനിച്ചിട്ടില്ലെന്നും സച്ചിന്‍ സാവന്ത് പ്രസ്താവനയിൽ പറയുന്നു. നവ്യയെ കാണാൻ കൊച്ചിയിലെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരും മണ്ണാറശാല ക്ഷേത്രവും സന്ദർശിക്കാൻ  പലതവണ കൊച്ചിയിൽ എത്തിയിരുന്നു. എന്നാൽ അത് സാധൂകരിക്കുന്ന തെളിവുകളൊന്നും അദ്ദേഹത്തിന്റെ പക്കലില്ലെന്നും ഇഡി വ്യക്തമാക്കി.

നവ്യാ നായരുടെ ഭർത്താവ് സന്തോഷ്, മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ഇഡിയുടെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. സച്ചിന്‍ സാവന്തിൽ നിന്ന് ഒരു സമ്മാനവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സന്തോഷ് പറഞ്ഞു. സച്ചിനെ അവരുടെ പഴയ അയൽക്കാരനായിട്ടാണ് അറിയാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker