NationalNews

സച്ചിൻ പൈലറ്റിന്റെ പക്ഷമുള്ള എം​എ​ല്‍​എ​മാ​രെ ചോദ്യം ചെയ്യാന്‍ രാജസ്ഥാന്‍ പോലീസ്, ത​ട​ഞ്ഞ് ഹ​രി​യാ​ന പോ​ലീ​സ്,നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍

ന്യൂ​ഡ​ല്‍​ഹി: സ​ച്ചി​ന്‍ പൈ​ല​റ്റി​നൊ​പ്പ​മു​ള്ള എം​എ​ല്‍​എ​മാ​ര്‍ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍. ഡ​ല്‍​ഹി​ക്കു സ​മീ​പ​മു​ള്ള മ​നേ​സ​റി​ലെ ഹോ​ട്ട​ലി​ല്‍ എ​ത്തി​യ രാ​ജ​സ്ഥാ​ന്‍ പോ​ലീ​സ് സം​ഘ​ത്തെ ഹ​രി​യാ​ന പോ​ലീ​സ് ത​ട​ഞ്ഞു. രാജസ്ഥാന്‍ പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ​ഗ്രൂപ്പാണ് വിമത എംഎല്‍എമാകെ കാണാനായി ഹോട്ടലിലെത്തിയത്. എന്നാല്‍, ഇവരെത്തിയ വാഹനം തന്നെ ഹരിയാന പൊലീസ് തടയുകയായിരുന്നു. രാജസ്ഥാന്‍ പൊലീസിനെ മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നു പറഞ്ഞാണ് ഹരിയാന പൊലീസ് വാഹനം വഴിയില്‍ തടഞ്ഞത്.

സ​ച്ചി​ന്‍ പൈ​ല​റ്റി​നും അ​നു​യാ​യി​ക​ള്‍​ക്കും രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍​നി​ന്ന് ഇ​ട​ക്കാ​ല ആ​ശ്വാ​സം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു പോ​ലീ​സ് നീ​ക്കം. സ​ച്ചി​നും കൂ​ട്ട​ര്‍​ക്കു​മെ​തി​രേ വ​രു​ന്ന ചൊ​വ്വാ​ഴ്ച വ​രെ ന​ട​പ​ടി എ​ടു​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്. ചിലരെ ചോദ്യം ചെയ്യാനാണ് വന്നതെന്ന് രാജസ്ഥാന്‍ പൊലീസ് അറിയിച്ചെങ്കിലും നിലപാട് മാറ്റാന്‍ ഹരിയാന പൊലീസ് തയ്യാറായില്ല. ഒടുവില്‍, ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിനും വാക്തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് രാജസ്ഥാന്‍‌ പൊലീസിന് റിസോര്‍ട്ടില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്.

സ്പീക്കര്‍ നല്‍കിയ അയോ​ഗ്യതാ നോട്ടീസിനെതിരായ സച്ചിന്‍ പൈലറ്റിന്റെ ഹര്‍ജി കോടതി തിങ്കളാഴ്ച വീണ്ടും പരി​ഗണിക്കും. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നും പാ​ര്‍​ട്ടി​ക്കു​മെ​തി​രേ പ്ര​വ​ര്‍​ത്തി​ച്ച​തി​ന് അ​യോ​ഗ്യ​രാ​ക്കാ​തി​രി​ക്ക​ണ​മെ​ങ്കി​ല്‍ വെ​ള്ളി​യാ​ഴ്ച​യ്ക്ക​കം കാ​ര​ണം കാ​ണി​ക്ക​ണ​മെന്നാ​വ​ശ്യ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച​യാ​ണു സ്പീ​ക്ക​ര്‍ സി.​പി. ജോ​ഷി സ​ച്ചി​ന്‍ പൈ​ല​റ്റി​നും ഒ​പ്പ​മു​ള്ള എം​എ​ല്‍​എ​മാ​ര്‍​ക്കും നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker