കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് സി പി എമ്മിന്റെ നിലപാടെന്ന് സീതാറാം യെച്ചൂരി. ശബരിമല വിഷയത്തില്‍ ജാതി മത വര്‍ണ ഭേദമില്ലാതെ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം എല്ലാവര്‍ക്കും ലഭിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് യെച്ചൂരി വ്യക്തമാക്കി. എന്നാല്‍ ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കുകയല്ലാതെ സംസ്ഥാന സര്‍ക്കാരിന് മറ്റു വഴിയില്ല.
ഭരണഘടന അനുസരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.ബി ജെ പിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ വൈരുദ്ധ്യമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. വിധി പുനപരിശോധിക്കുമ്പോള്‍ സാങ്കേതികത്വം മാത്രമാണ് പരിശോധിക്കേണ്ടതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.