KeralaNews

ശബരിമല തീർഥാടകരുടെ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു: 16 പേർക്ക് പരിക്കേറ്റു

കട്ടപ്പന: ഇടുക്കി കട്ടപ്പന പാറക്കടവില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു. തമിഴ്നാട് സ്വദേശികളായ ഭക്തര്‍ സഞ്ചരിച്ച വാഹനമാണ് തിങ്കളാഴ്ച പുലര്‍ച്ചെ 3.45-ഓടെ അപകടത്തില്‍പ്പെട്ടത്.

മിനി വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് വീടിന്റെ കാര്‍ പോര്‍ച്ചിന് മുകളിലേക്ക് മറിയുകയായിരുന്നു. അപടകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വലിയ ശബ്ദം കേട്ടാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button