ശബരിമലയില്‍ വരുമാനം കുത്തനെ കൂട്ടി, ആദ്യ 15 ദിവസത്തെ വരുമാനം ഇതാണ്

ശബരിമല: സ്വര്‍ണമോഷണം അടക്കമുളള വിവാദങ്ങള്‍ ഒരു വഴിക്ക് മുന്നേറുമ്പോള്‍ അതൊന്നെും ശബരിമലയിലേക്കുള്ള തീര്‍ഥാടക പ്രവാഹത്തെ ബാധിക്കുന്നില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ ആദ്യത്തെ 15 ദിവസം ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപയാണ്.

കഴിഞ്ഞ തീര്‍ഥാടന കാലത്ത് ഇതേ സമയം 69 കോടിയായിരുന്നു വരുമാനം. ഇക്കുറി 33.33 ശതമാനം വരുമാനം വര്‍ധിച്ചു. നവംബര്‍ 30 വരെയുള്ള കണക്കാണിത്. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വില്‍പ്പനയില്‍ നിന്നാണ്. 47 കോടി രൂപയാണ് അരവണയില്‍ നിന്നുള്ള വരുമാനം. കഴിഞ്ഞ വര്‍ഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു; 46.86 ശതമാനം വര്‍ധന. അപ്പം വില്‍പ്പനയില്‍ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്. കാണിക്കയില്‍ നിന്നുള്ള വരുമാനം 2024 ല്‍ ഇതേ സമയം 22 കോടി ആയിരുന്നപ്പോള്‍ ഈ സീസണില്‍ അത് 26 കോടിയായി; 18.18 ശതമാനം വര്‍ധന. ഈ സീസണില്‍ 13 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് നവംബര്‍ 30 വരെ ശബരിമലയില്‍ എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News