25.4 C
Kottayam
Sunday, May 19, 2024

മകരജ്യോതി കണ്ട് തൊഴുത് ഭക്തർ; ശബരിമല ഭക്തിസാന്ദ്രം

Must read

ശബരിമല: മലകയറിയെത്തിയ ഭക്തജനലക്ഷങ്ങൾക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. കലിയുഗവരദനായ സ്വാമി അയ്യപ്പന്റെ തിരുസന്നിധിയിലും പൂങ്കാവനത്തിലും ശരണമന്ത്രങ്ങളുമായി കാത്തിരുന്ന ഭക്തലക്ഷങ്ങൾക്ക് അത് ആത്മസായൂജ്യത്തിന്റെ അനർഘനിമിഷമായി. ഉച്ചത്തിൽ സ്വാമിമന്ത്രം മുഴക്കി അവർ മകരജ്യോതിയുടെ പുണ്യം ഏറ്റുവാങ്ങി.

ബുധനാഴ്ച പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാത വഴിയാണ് വൈകീട്ട് ശരംകുത്തിയിലെത്തിയത്. ആഘോഷവരവായി വൈകീട്ടോടെ ശരംകുത്തിയിലെത്തിയ തിരുവാഭരണപേടകങ്ങളെ ആചാരപൂർവം ദേവസ്വം പ്രതിനിധികൾ സ്വീകരിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിച്ചു.

പതിനെട്ടുപടി കയറിയെത്തിച്ച ആഭരണപ്പെട്ടികൾ കൊടിമരച്ചുവട്ടിൽനിന്നു സോപാനത്തേക്ക്. ശ്രീലകവാതിലിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി. തിരുവാഭരണങ്ങൾ അയ്യന്റെ തിരുമേനിയിൽ ചാർത്തി, ദീപാരാധന നടത്തിയതിനുശേഷമാണ് പൊന്നമ്പലമേട്ടിൽ മൂന്നുവട്ടം ജ്യോതി തെളിഞ്ഞത്. ആകാശത്ത് പൊൻപ്രഭയോടെ മകരനക്ഷത്രം ജ്വലിച്ചുനിന്നു.

ഭക്തജനലക്ഷങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും മകരവിളക്ക് ദർശനത്തിന് എത്തിയിരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി കോവിഡിന്റെ പശ്ചാത്തലത്തിൽ ഭക്തരുടെ കാര്യമായ തിരക്കുണ്ടായിരുന്നില്ല. എന്നാൽ ഇക്കുറി പതിനായരക്കണക്കിന് ഭക്തരാണ് മകരജ്യോതി ദർശനത്തിനായി സന്നിധാനത്തെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week