News
എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ശനിയാഴ്ച
ചെന്നൈ: അന്തരിച്ച പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും. മൃതദേഹം നുങ്കംപാക്കം കാംപ്ത നഗറിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. രാത്രിയോടെ താമരപാക്കത്തെ ഫാം ഹൗസിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാവിലെ മൃതദേഹം സംസ്‌കരിക്കും.
ചെന്നൈ എംജിഎം ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:04നാണ് എസ്പിബി മരിച്ചത്. കൊവിഡ് ബാധിച്ചതിനെ ഓഗസ്റ്റ് അഞ്ച് മുതല്‍ അദ്ദേഹം എംജിഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നേരിയ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ ബാലസുബ്രഹ്മണ്യത്തിന്റെ നില ഓഗസ്റ്റ് 13നാണു ഗുരുതരമായത്.
സെപ്റ്റംബര്‍ എട്ടിന് എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ്മുക്തി നേടി. എന്നാല്‍, ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാല്‍ വെന്റിലേറ്റര്‍ നീക്കിയിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ 24 മണിക്കൂറിനിടെ വഷളാകുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News