‘മേഘ്ന ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി, ചിരു പുനര്‍ജ്ജനിച്ചു’; വാര്‍ത്തകളോട് പ്രതികരിച്ച് മേഘ്ന രാജ്
തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് നടി മേഘ്ന രാജ്. മേഘ്ന ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി, ചിരു പുനര്‍ജ്ജനിച്ചു എന്ന് അവകാശപ്പെടുന്ന വീഡിയോകള്‍ക്കെതിരെയാണ് മേഘ്ന രംഗത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണത്തോടെ സോഷ്യല്‍ മീഡിയയില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു താരം.
”ഒരുപാട് നാളായി നിങ്ങളോട് സംസാരിച്ചിട്ട്. ഞാന്‍ ഉടനെത്തും. അതുവരെ കാഴ്ച്ചക്കാരെ കിട്ടാന്‍ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകള്‍ നിങ്ങള്‍ ശ്രദ്ധിക്കരുത്. എന്നെക്കുറിച്ചും എന്റെ കുടുംബത്തെ കുറിച്ചുമുള്ള എന്ത് വാര്‍ത്തയും ഞാന്‍ നേരിട്ട് നിങ്ങളുമായി പങ്കുവെയ്ക്കുന്നതായിരിക്കും” എന്നാണ് സോഷ്യല്‍ മീഡിയയില്‍ മേഘ്ന കുറിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂണിലാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചിരഞ്ജീവി അന്തരിച്ചത്. ചിരഞ്ജീവിയുടെ അപ്രതീക്ഷിതമായ വിയോഗം സിനിമാലോകത്തിനും ആരാധകര്‍ക്കും ഇന്നും ഞെട്ടലാണ്. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2011ല്‍ ആണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതരായത്.
കുടുംബത്തിലേക്ക് കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ചിരഞ്ജീവി വിടവാങ്ങിയത്. നമ്മുടെ കുഞ്ഞിലൂടെ നിന്നെ ഞാന്‍ തിരിച്ചു കൊണ്ടുവരും എന്ന് മേഘ്ന ദുഃഖം പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
https://www.instagram.com/p/CFg25O_nIYt/?utm_source=ig_web_copy_link