EntertainmentKeralaNews

എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്നം നല്‍കണം, പ്രധാനമന്ത്രിക്ക് കത്തുമായി മുഖ്യമന്ത്രി

ആന്ധ്രാപ്രദേശ് : അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്നം നല്‍കണമെന്ന് ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി. ഇത് ആവശ്യപ്പെട്ട് ജഗന്‍ മോഹന്‍ റെഡ്ഢി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. സംഗീത രംഗത്ത് പകരം വയ്ക്കാനാകാത്ത ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം ഇന്ത്യയിലെ ആരാധകര്‍ക്കു മാത്രമല്ല ലോകത്തിലെ തന്നെ സംഗീത കൂട്ടായ്മയ്ക്ക് വലിയ നഷ്ടമാണെന്നും ജഗന്‍മോഹന്‍ റെഡ്ഢി പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നു.

സംഗീത മേഖലയിലെ പ്രാവീണ്യം കണക്കിലെടുത്ത് ലതാ മങ്കേഷ്ക്കര്‍, ഭൂപന്‍ ഹസാരിക, എം.എസ് സുബ്ബലക്ഷ്മി, ബിസ്മില്ല ഖാന്‍, ഭീംസെന്‍ ജോഷി എന്നിവര്‍ക്ക് നേരത്തെ രാജ്യം ഭാരതരത്ന പുരസ്ക്കാരം നല്‍കിയിട്ടുണ്ട്. സംഗീതമേഖലയ്ക്കു നല്‍കിയ അനവധി സംഭാവനകള്‍ പരിഗണിച്ച്‌ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്നം നല്‍കണമെന്നാണ് കത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഢി ആവശ്യപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button