യുക്രെയ്നിൽ റഷ്യയുടെ മിസൈൽ ആക്രമണം;31 പേർ കൊല്ലപ്പെട്ടു, മരിച്ചവരില്‍ കുട്ടികളും; നിരവധിപേര്‍ക്ക് പരുക്ക്‌

കീവ്‌: യുക്രെയ്ന്‍ നഗരമായ സുമിയില്‍ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 31 പേര്‍ പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നൂറിലധികം പേര്‍ക്കു പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണത്തില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി സംഭവത്തില്‍ ശക്തമായി പ്രതികരിക്കണമെന്ന് ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.

തെരുവില്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. മൃതദേഹങ്ങള്‍ റോഡില്‍ ചിതറി കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആളുകള്‍ ഓശാന ഞായറാഴ്ച പള്ളിയിലേക്കു പോകാനായി നില്‍ക്കുമ്പോഴായിരുന്നു ആക്രമണമെന്നും ജനവാസമേഖലയിലാണ് റഷ്യ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതെന്നുമാണ് യുക്രെയ്‌ന്റെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News