24 C
Kottayam
Sunday, June 7, 2026

യുക്രൈനില്‍ റഷ്യയുടെ മിസൈലാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

Must read

കീവ്: യുക്രൈനില്‍ കനത്ത മിസൈലാക്രമണം നടത്തി റഷ്യ. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ആറ് കുട്ടികളടക്കം 90 പേര്‍ക്കാണ് പരിക്കേറ്റത്. നിരവധിപേരെ കാണാതായി. 70 മിസൈലുകളും 145 ഡ്രോണുകളും ഉപയോഗിച്ച് റഷ്യ ഈ വര്‍ഷം നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. മിസൈലുകള്‍ പതിച്ച തലസ്ഥാന നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യ യുക്രൈനില്‍ വീണ്ടും മിസൈലാക്രമണം നടത്തിയത്.


ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിലായിരുന്ന യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി യാത്ര വെട്ടിച്ചുരുക്കി മടങ്ങി. കഴിഞ്ഞ 44 ദിവസമായി നടന്നുവന്ന സമാധാന ചര്‍ച്ചകളെ റഷ്യ അട്ടിമറിച്ചെന്ന് സെലന്‍സ്‌കി ആരോപിച്ചു. ഉത്തരകൊറിയ നല്‍കിയ കെഎന്‍ 23 മിസൈലുകള്‍ ഉപയോഗിച്ചാണ് റഷ്യ പൈശാചികമായ ആക്രമണം നടത്തിയതെന്ന് യുക്രൈന്‍ വിദേശകാര്യമന്ത്രി ആന്ദ്രി സിബിഹ പറഞ്ഞു. സംഭവത്തില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

- Advertisement -

കീവില്‍ റഷ്യ നടത്തിയ മിസൈലാക്രമണത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. യുക്രൈനെതിരെ റഷ്യ നടത്തിവരുന്ന യുദ്ധനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് ട്രംപ് ആവശ്യപ്പെട്ടു. ‘റഷ്യയുടെ കീവ് ആക്രമണത്തില്‍ ഞാന്‍ അസന്തുഷ്ടനാണ്. അനാവശ്യമായ ഒന്നായിരുന്നു അത്. ശരിയായ സമയത്തുമല്ല. വ്‌ളാഡിമിര്‍ നിര്‍ത്തൂ. പ്രതിവാരം അയ്യായിരം സൈനികരാണ് മരിച്ചുവീഴുന്നത്. നമുക്ക് സമാധാനക്കരാര്‍ നടപ്പിലാക്കാം’-എന്നാണ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week