29.4 C
Kottayam
Saturday, June 6, 2026

യുക്രൈനി‌ൽ റഷ്യൻ വ്യോമാക്രമണം; 16 പേ‍ർ കൊല്ലപ്പെട്ടു, മരിച്ചവരിൽ രക്ഷാപ്രവർത്തകരും

Must read

കീവ്: യുക്രെയ്നിൽ റഷ്യയുടെ വ്യോമാക്രമണത്തിൽ 16 പേർ‌ കൊല്ലപ്പെട്ടു. ഒഡേസയിയിലെ ബ്ലാക്ക് സീ പോർട്ടിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കൊല്ലപ്പട്ടവരിൽ രക്ഷാപ്രവർത്തകരും ഉൾപ്പെടും. 55 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒഡേസയിൽ റഷ്യ നടത്തിയ ആക്രമണം ശത്രുവിന്റെ ബലഹീനതയാണ് കാണിക്കുന്നതെന്നും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സമയത്ത് ജനങ്ങളെ ആക്രമിക്കുകയാണ് റഷ്യ ചെയ്തതെന്നുമാണ് കീവിൽ നിന്നുള്ള ഔദ്യോ​ഗിക പ്രതികരണം.

ഈ ആഴ്ചയിൽ തന്നെ നിരവധി തവണ ഈ പ്രദേശങ്ങളിൽ ആക്രമണമുണ്ടായെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യ ഈ പ്രദേശത്ത് ഡ്രോണാക്രമണം നടത്തുന്നത് പതിവായിരിക്കുകയാണ്. ക്രിമിയൻ പെനിസുലയിൽ നിന്നാണ് ആക്രമണം നടത്തിയതെന്നാണ് യുക്രെയ്ൻ അധികൃതർ പറയുന്നത്.

റഷ്യയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ദിവസമാണ് കീവിലെ ആക്രമണം. യുക്രെയ്നിലെ റഷ്യൻ അധിനിവേശ മേഖലകളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ മാസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിക്ക് നേരെ ഒഡേസയിൽ വച്ച് മിസൈൽ ആക്രമണം നടന്നിരുന്നു. ആക്രമണ സമയം ​ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസും ഒപ്പമുണ്ടായാരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week