ഇറാന്‍റെ വ്യോമപ്രതിരോധവും തിരിച്ചടിയും അമേരിക്കൻ പ്രതീക്ഷയുടെ പതിൻമടങ്ങ് ; റഷ്യയുടെ പിന്തുണയെന്ന് റിപ്പോർട്ട്

മോസ്കോ: യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ റഷ്യ ഇടപെടുന്നതായി യുഎസ് മാധ്യമ റിപ്പോർട്ട്. ഇറാന് പരോക്ഷമായ പിന്തുണ നൽകിയാണ് റഷ്യയുടെ ഇടപെടൽ എന്നാണ് റിപ്പോർട്ടിൽ. യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും നേരെ ആക്രമണം നടത്താൻ തങ്ങളുടെ തന്ത്രപരമായ പങ്കാളിയായ ഇറാനെ സഹായിക്കുന്നതിനായി റഷ്യ ഇന്റലിജൻസ് വിവരങ്ങൾ നൽകുന്നുണ്ടെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

റഷ്യയുടെ ഇറാനോടുള്ള പിന്തുണയുടെ വ്യാപ്തി പക്ഷെ ഇതുവരെ പൂർണമായി വ്യക്തമായിരുന്നില്ല. കഴിഞ്ഞയാഴ്ച യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ഇറാനിയൻ സൈന്യത്തിന് യുഎസ് സേനയെ കണ്ടെത്താൻ സാധ്യമാകുന്നില്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഞായറാഴ്ച കുവൈത്തിൽ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ ആറ് യുഎസ് സൈനികർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് പോർട്ട് ഷുവൈബയിലെ കമാൻഡ് സെന്ററിലാണ് ഡ്രോൺ പതിച്ചത്.

ഇറാന് സൈനിക നിലവാരമുള്ള ഉപഗ്രഹങ്ങൾ കുറവാണെന്നും സ്വന്തമായി ഉപഗ്രഹശേഖരം ഇല്ലെന്നും അതേസമയം റഷ്യയുടെ നൂതനമായ ബഹിരാകാശകഴിവുകൾ ഉപയോഗപ്പെടുത്തുകയാണെന്ന് കാർനെഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ റഷ്യൻ സൈനിക വിദഗ്ധനായ ഡാര മാസ്സിക്കോട്ട് പ്രതികരിച്ചു. ഇറാന് ഏർലി വാണിങ് റഡാറുകളിലും ഓവർ-ദ-ഹൊറിസൺ റഡാറുകളിലും വളരെ കൃത്യമായ ആക്രമണങ്ങൾ നടത്താൻ സാധിക്കുന്നതായും ഡാര മാസ്സിക്കോട്ട് കൂട്ടിച്ചേർത്തു.

ഇറാൻ വ്യോമപ്രതിരോധം ഭേദിക്കുന്നുവെന്ന് ഹാർവാഡ് കെന്നഡി സ്കൂളിലെ ബെൽഫർ സെന്ററിൽ ഇറാനും റഷ്യയും തമ്മിലുള്ള സഹകരണം പഠിക്കുന്ന നിക്കോൾ ഗ്രെയ്‌ജെവ്സ്കി പറഞ്ഞു. കഴിഞ്ഞ വർഷം ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിൽ നടന്ന 12 ദിവസത്തെ യുദ്ധത്തെ അപേക്ഷിച്ച് ഇറാന്റെ ആക്രമണങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലിയുടെ പ്രതികരണമിങ്ങനെയാണ്. “ഇറാനിയൻ ഭരണം പൂർണ്ണമായും തകർക്കപ്പെടുന്നു. അവരുടെ ബാലിസ്റ്റിക് മിസൈൽ പ്രത്യാക്രമണം ഓരോ ദിവസവും കുറയുന്നു, അവരുടെ നാവികസേന നശിപ്പിക്കപ്പെടുന്നു, അവരുടെ ഉത്പാദനശേഷി തകർക്കപ്പെടുന്നു, അവരുടെ ഏജൻസികൾക്ക് കാര്യമായ ചെറുത്തുനിൽപ്പ് നടത്താൻ കഴിയുന്നില്ല”. റഷ്യയും ചൈനയും ഇറാൻ യുദ്ധത്തിൽ അപ്രസക്തർ ആണെന്നാണ് ചൊവ്വാഴ്ച യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞത്.

റഷ്യയ്ക്ക് ഇറാനുമായി ദീർഘകാലമായുള്ള നയതന്ത്ര, വ്യാപാര, സൈനിക ബന്ധങ്ങളുണ്ട്. കൂടാതെ, ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നു എന്നതിന് യാതൊരു തെളിവും കണ്ടിട്ടില്ലെന്ന് പറഞ്ഞ് യുഎസും-ഇസ്രയേൽ ആക്രമണങ്ങളെ റഷ്യയും ചൈനയും ശക്തമായി വിമർശിച്ചു. സംഘർഷം അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഈ സംഘർഷം റഷ്യക്ക് ഒരു അപ്രതീക്ഷിത മുന്നേറ്റമാണ്, അവരുടെ എണ്ണ, വാതക ഉത്പന്നങ്ങൾക്കുള്ള ആവശ്യം ഗണ്യമായി വർധിക്കുകയും സമീപവർഷങ്ങളിൽ യുക്രൈനെതിരെയുള്ള യുദ്ധവുമായി ബന്ധപ്പെട്ട ഉപരോധങ്ങളാൽ തകർന്ന കയറ്റുമതി വർധിക്കുകയും ചെയ്തു.

According to a report by the Washington Post, Russia has reportedly intervened in the ongoing conflict between the US-Israel alliance and Iran. The report suggests that Russia is providing indirect support to its strategic partner, Iran, by sharing critical intelligence data. This intelligence is allegedly being used by Iran to target US and Israeli warships and aircraft. This development signals a significant escalation, as Russia’s involvement could strengthen Iran’s defensive and offensive capabilities in the volatile West Asian theater.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News