24.5 C
Kottayam
Friday, June 5, 2026

കാത്തിരുന്നത്‌’ഫഹദ് സാറിന്‍റെ എന്‍ട്രിക്കായി,എന്നാൽ…’; ‘പുഷ്‍പ 2’ ലെ പ്രകടനത്തെക്കുറിച്ച് നടി

Must read

ഹൈദരാബാദ്‌:ഒടിടിയിലൂടെ മറുഭാഷാ പ്രേക്ഷകരുടെ ശ്രദ്ധ നേരത്തേ നേടിയിട്ടുണ്ടെങ്കിലും ഫഹദ് ഫാസിലിന് യഥാര്‍ഥ പാന്‍ ഇന്ത്യന്‍ റീച്ച് നേടിക്കൊടുത്തത് 2021 ല്‍ പുറത്തെത്തിയ പുഷ്പ: ദി റൈസ് ആയിരുന്നു. എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്തായി ജീവിക്കുകയായിരുന്നു ഫഹദ്.

പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പില്‍ ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് താല്‍പര്യക്കൂടുതല്‍ ഉണ്ടാക്കിയത് ഫഹദിന്‍റെ കഥാപാത്രം എത്തരത്തില്‍ അവതരിപ്പിക്കപ്പെടുമെന്ന് അറിയാനുള്ള കൗതുകം കൂടിയായിരുന്നു. ഇപ്പോഴിതാ ഫഹദ് ആരാധികയായ ഒരു നടിയുടെ പുഷ്പ 2 റിവ്യൂ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തെലുങ്ക് താരം രുഹാനി ശര്‍മ്മയാണ് പുഷ്പ 2 ലെ ഫഹദിന്‍റെ കഥാപാത്രത്തെയും പ്രകടനത്തെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അത് ഇങ്ങനെ…

“(പുഷ്പ 2 ലെ) ഫഹദ് ഫാസില്‍ സാറിന്‍റെ എന്‍ട്രിക്കായി ഞാന്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അവസാനം അത് സംഭവിച്ചപ്പോള്‍ എനിക്ക് അദ്ദേഹത്തെ തിരിച്ചറിയാന്‍പോലും കഴിഞ്ഞില്ല. അടുത്തിരുന്ന എന്‍റെ സഹോദരനോട് ഞാന്‍ ചോദിച്ചു, അദ്ദേഹം തന്നെയാണോ ഇത്? അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളായും എത്ര അയത്നലളിതമായാണ് അദ്ദേഹം മാറുന്നത്? അതാണ് ഫഹദ് സാറിന്‍റെ മാജിക്. ഇത് എഴുതുമ്പോള്‍പ്പോലും ഒരു കോരിത്തരിപ്പ് ഉണ്ടാവുന്നു. ഓരോ സീനിലും തന്‍റെ പ്രതിഭ പ്രസരിപ്പിക്കുകയായിരുന്നു അദ്ദേഹം”, രുഹാനി ശര്‍മ്മ കുറിക്കുന്നു.

“സര്‍, ഏറെക്കാലമായി അങ്ങയുടെ വലിയ ആരാധികയാണ് ഞാന്‍. ബിഗ് സ്ക്രീനില്‍ അങ്ങയെ കാണുന്നത് എപ്പോഴും ഒരു വിരുന്നാണ്. അത്രയും തീവ്രതയും താരതമ്യത്തിനതീതമായ ആഴവുമാണ് നിങ്ങള്‍ കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരുന്നത്. പുഷ്പ 2 ലെ പ്രകടനവും വ്യത്യസ്തമല്ല. ഈ മാസ്റ്റര്‍പീസിലേക്ക് നിങ്ങള്‍ എന്താണോ കൊണ്ടുവന്നത് അതെനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ആ അനുഭവത്തെ നിങ്ങള്‍ ശരിക്കും ഉയര്‍ത്തി.

- Advertisement -

നിങ്ങളുടെ അഭിനയകലയ്ക്കും അര്‍പ്പണത്തിനും അനുമോദനങ്ങള്‍”, രുഹാനി ശര്‍മ്മ എക്സില്‍ കുറിച്ചു. 16,000 ല്‍ അധികം ലൈക്കുകളാണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം ചിത്രങ്ങളിലും രുഹാനി അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്ത് ശങ്കറിന്‍റെ സംവിധാനത്തില്‍ 2019 ല്‍ എത്തിയ കമലയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ഇവരായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week