26 C
Kottayam
Saturday, June 6, 2026

സ്വവര്‍ഗാനുരാഗം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം, ബില്ലില്‍ ഒപ്പുവച്ച്‌ ഉഗാണ്ടന്‍ പ്രസിഡന്റ്; രാജ്യത്തും പുറത്തും വന്‍ പ്രതിഷേധം

Must read

ലൈംഗിക ന്യൂനപക്ഷമായി ജീവിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമത്തില്‍ ഒപ്പുവച്ച്‌ ഉഗാണ്ടൻ പ്രസിഡന്റ് യോവേറി മുസേവെനി.

സ്വവര്‍ഗാനുരാഗം ജീവപര്യന്തം ശിക്ഷയും ആവശ്യമെങ്കില്‍ വധശിക്ഷയും നല്‍കാവുന്ന ക്രിമിനല്‍ കുറ്റമായാണ് പരിഗണിക്കുന്നത്. പുതിയ നിയമപ്രകാരം ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ എന്നിവയുള്‍പ്പെടെ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്നവരെല്ലാം ക്രിമിനല്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും.

30 ആഫ്രിക്കൻ രാജ്യങ്ങളിലേതിന് സമാനമായി നേരത്തെ മുതല്‍ തന്നെ ഉഗാണ്ടയില്‍ സ്വവര്‍ഗ വിവാഹം നിയമവിരുദ്ധമാണ്. എന്നാല്‍ പുതിയ നിയമം കൂടുതല്‍ കടുത്തതാണ്. മാര്‍ച്ച്‌ 22നാണ് ലൈംഗിക ന്യൂനപക്ഷമായി ജീവിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം ഉഗാണ്ടന്‍ പാര്‍ലമെന്റ് പാസാക്കിയത്.

രാജ്യത്തെ പരമ്ബരാഗതവും സാംസ്കാരികവുമായ മൂല്യങ്ങളെ തകര്‍ക്കുന്നതാണ് ഇത്തരം ബന്ധങ്ങളെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനിര്‍മാണം. സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുകയും അത്തരത്തിലുള്ളവരെ സഹായിക്കുകയും ഗൂഢാലോചനയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ പുതിയ നിയമപ്രകാരം ശിക്ഷിക്കപ്പെടും.

- Advertisement -

18 വയസ്സില്‍ താഴെയുള്ളവരുമായി സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നതും എച്ച്‌ഐവി പോസിറ്റീവായിരിക്കെ സ്വവര്‍ഗ ലൈംഗിക ബന്ധം തുടരുന്നതും കടുത്ത നിയമലംഘനമാകും. ഇത്തരത്തിലുള്ളവരെ വധശിക്ഷയ്ക്കും ജീവപര്യന്തം തടവിനും ശിക്ഷിക്കാമെന്ന് നിയമം പറയുന്നു. എല്‍ജിബിടിക്യൂ വിഭാഗത്തിന്റെ അവകാശ സംരക്ഷണം, ബന്ധപ്പെട്ട സംഘടനകള്‍ക്ക് ഫണ്ടിങ് തുടങ്ങിയവയെല്ലാം ശിക്ഷാര്‍ഹമാണ്. കുട്ടികളെ സ്വവര്‍ഗാനുരാഗത്തിന് പ്രേരിപ്പിക്കുകയോ അതിനുവേണ്ടി കടത്തിക്കൊണ്ടു പോകുകയോ ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

- Advertisement -

നിയമത്തില്‍ ഒപ്പുവച്ച ഉഗാണ്ടൻ പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ലോകരാജ്യങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകരുമെല്ലാം പ്രതിഷേധമറിയിച്ച്‌ രംഗത്തെത്തി. ‘ഞങ്ങള്‍ മരിക്കാൻ പോകുകയാണ്’ എന്നാണ് ഉഗാണ്ടയിലെ എല്‍ജിബിടിക്യൂ ആക്ടിവിസ്റ്റുകള്‍ തീരുമാനത്തോടെ പ്രതികരിച്ചത്.

ഉഗാണ്ടയുടെ തീരുമാനത്തെ മനുഷ്യാവകാശങ്ങളുടെ അതിദാരുണമായ ലംഘനം എന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ജോബൈഡന്‍ കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും നിക്ഷേപവും നിര്‍ത്തലാക്കുമെന്നും അറിയിച്ചു.

മനുഷ്യാവകാശലംഘനത്തിന് അനുമതി നല്‍കുന്നവര്‍ക്ക് അമേരിക്കയില്‍ പ്രവേശന അനുമതി നിഷേധിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ബൈഡൻ വ്യക്തമാക്കി. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തിന്റെ പരിധിയില്‍പ്പെടുന്നതാണ് നിയമനിര്‍മാണമെന്നും മറ്റാരും ഇതില്‍ ഇടപെടരുതെന്നുമാണ് ആദ്യം മുതല്‍ ഉഗാണ്ടൻ സര്‍ക്കാര്‍ നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week