24.6 C
Kottayam
Monday, June 8, 2026

ആർ ടി ഒ പ്രതിയായ കൈക്കൂലി കേസ്: ബസ് പെർമിറ്റ് അനുവദിക്കാൻ പണം പിരിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്

Must read

കൊച്ചി:കൈക്കൂലിക്കേസിൽ അറസ്റ്റിലായ എറണാകുളം ആർ.ടി.ഒ ജെർസസന്‍ നടത്തിയത് വമ്പന്‍ അഴിമതിയെന്ന് വിവരങ്ങള്‍ പുറത്തുവരുന്നു വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായും സൂചന ലഭിച്ചിട്ടുണ്ട്. ജെർസനെ ചോദ്യംചെയ്തപ്പോഴും ഇതുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ കിട്ടിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം വിശദമായി വിജിലൻസ് പരിശോധിക്കും.

മുൻപും നിരവധിതവണ ജെർസൻ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ബോധ്യമായിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാൻ ഏജന്റുമാരെ നിയോ​ഗിച്ചാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം കൈക്കൂലി വാങ്ങിയിരുന്നത്. വിജിലൻസ് ഓഫീസിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന ജെർസനെ വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും.

- Advertisement -

ഫോർട്ട്‌കൊച്ചി – ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ താത്കാലിക പെർമിറ്റ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആർ.ടി.ഒ പിടിയിലായത്. കൈക്കൂലിയായി 5,000 രൂപയും മദ്യക്കുപ്പിയും വാങ്ങാനെത്തിയ ഏജന്റ് സജിയെയും രാമ പടിയാറിനെയും ബുധനാഴ്ച ഉച്ചയ്ക്ക് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനു മുന്നിൽവെച്ച് വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ആർ.ടി.ഒ. ജെർസനെ അറസ്റ്റ് ചെയ്തത്.

- Advertisement -

പരാതിക്കാരന്റെ സുഹൃത്തിന്റെ പേരിലുള്ള പ്രൈവറ്റ് ബസിന്റെ റൂട്ട് പെർമിറ്റ്‌ കഴിഞ്ഞ മൂന്നിന് അവസാനിച്ചിരുന്നു. ഇതേ ബസ്സുടമയുടെ മറ്റൊരു ബസിന് പെർമിറ്റ്‌ അനുവദിക്കുന്നതിന് ആർ.ടി. ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് ആർ.ടി.ഒ. ജെർസൻ ആറാം തീയതി വരെ താത്‌കാലിക പെർമിറ്റ് അനുവദിച്ചു. ശേഷം പെർമിറ്റ്‌ അനുവദിക്കുന്നത് വൈകിപ്പിച്ചു.

- Advertisement -

പിന്നീട് ജെർസന്റെ നിർദേശപ്രകാരം ഏജന്റായ രാമ പടിയാർ പരാതിക്കാരനെ സമീപിച്ചു. പെർമിറ്റ് അനുവദിക്കുന്നതിന് മറ്റൊരു ഏജന്റായ സജിയുടെ കൈയിൽ 5,000 രൂപ കൈക്കൂലി നൽകണമെന്ന് ആർ.ടി.ഒ. ജെർസൻ പറഞ്ഞതായി അറിയിച്ചു.‌ പരാതിക്കാരൻ ഇത് വിജിലൻസിനെ അറിയിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനു മുന്നിൽ വെച്ച് പരാതിക്കാരനിൽനിന്ന്‌ സജി 5,000 രൂപയും ഒരു കുപ്പി വിദേശമദ്യവും കൈക്കൂലിയായി വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു ഏജന്റായ രാമ പടിയാരെയും പിടികൂടി. തുടർന്ന് ഏജന്റുമാരുടെ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ആർ.ടി.ഒ. ജെർസനെ അറസ്റ്റ് ചെയ്തത്. ജെർസന്റെ ഇടപ്പള്ളിയിലുള്ള വീട്ടിൽ നടന്ന പരിശോധനയിൽ 49 കുപ്പി വിദേശമദ്യവും വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യാൻ റിപ്പോർട്ട് നൽകുമെന്നാണ് വിജിലൻസ് അറിയിക്കുന്നത്.

ആർ ടി ഒ പ്രതിയായ കൈക്കൂലി കേസില്‍ ബസ് പെർമിറ്റ് അനുവദിക്കാൻ ഏജന്റുമാരെ വച്ച്  ആര്‍ടിഒ പണം പിരിച്ചെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. മൂന്നാം പ്രതിയായ രാമപടിയാർ വഴിയാണ് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടത്. ജർസൻ, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപടിയാർ എന്നിവർ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്ട്സ്ആപ്പ് കോളുകൾ വഴിയെന്നും കണ്ടെത്തല്‍. ഇതിന്റെ തെളിവ് ഇവരുടെ ഫോണിൽ നിന്ന് കിട്ടിയെന്നും വിജിലൻസ് റിപ്പോര്‍ട്ട്.

മൂവരും ചേർന്ന് സമാന രീതിയിലുള്ള അഴിമതി നേരെത്തെ നടത്തിയതായും സംശയം. എറണാകുളം ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും മറ്റേതെങ്കിലും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു വേണ്ടി മൂന്ന് പ്രതികൾക്കായി നാളെ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week