24.2 C
Kottayam
Saturday, June 6, 2026

ആര്‍എസ്എസ് ചര്‍ച്ച ദുരൂഹം; കോൺഗ്രസ്–ലീഗ്–വെൽഫയർ പാർട്ടി ത്രയത്തിന് പങ്കുണ്ടോ? മുഖ്യമന്ത്രി

Must read

കാസർകോട്: ആര്‍എസ്എസ്–ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. ഈ ചര്‍ച്ച ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയല്ലെന്നും, കോണ്‍ഗ്രസ്–ലീഗ്–വെല്‍ഫയര്‍ പാര്‍ട്ടി ത്രയത്തിന് ഇതിൽ ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയാണ് വെല്‍ഫയര്‍ പാര്‍ട്ടി. വെല്‍ഫയര്‍ പാര്‍ട്ടി ലീഗുമായും കോണ്‍ഗ്രസുമായും കൂട്ടുകൂടിയവരാണ്. വെല്‍ഫയര്‍ പാര്‍ട്ടി സഖ്യത്തിന് നേതൃത്വം നല്‍കുന്നത് ലീഗിലെ ഒരു വിഭാഗമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

‘‘എന്താണ് ജമാഅത്തെ ഇസ്‌ലാമിക്ക് ആർഎസ്എസുമായി ചർച്ച ചെയ്യാനുള്ളത്? ആർക്കു വേണ്ടിയാണ് ആ ചർച്ച? അത് ന്യൂനപക്ഷങ്ങൾക്കു വേണ്ടിയാകാനിടയില്ല. കാരണം ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും, ഈ രണ്ടു വിഭാഗത്തിലും മഹാഭൂരിപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്.

- Advertisement -

- Advertisement -

അവർ ആർഎസ്എസിന്റെ വർഗീയത തിരിച്ചറിയുന്നവരുമാണ്. ജമാഅത്തെ ഇസ്‌ലാമി ആർഎസ്എസുമായി ചർച്ച നടത്തിയതിനു പിന്നാലെ, മുസ്‍ലിം വിഭാഗത്തിലെ ഒട്ടേറെ സംഘടനകൾ, ആ നിലപാടിനെ നിശിതമായി വിമർശിച്ച് രംഗത്തു വന്നിട്ടുണ്ട്. ന്യൂനപക്ഷം പൊതുവിൽ ആഗ്രഹിക്കുന്ന കാര്യമല്ല ജമാഅത്തെ ഇസ്‍ലാമിയുടെ ഭാഗത്തുനിന്നു വന്നത്’ – മുഖ്യമന്ത്രി പറഞ്ഞു.

‘‘ജമാഅത്തെ ഇസ്‍ലാമിക്ക് ആ പേരുണ്ടെങ്കിലും, വേറൊരു രൂപം കൂടി അവർക്കുണ്ട് എന്ന് എല്ലാവർക്കും അറിയാം. അത് വെൽഫെയർ പാർട്ടിയുടെ രൂപമാണ്. വെൽഫയർ പാർട്ടി കേരളത്തിലെ കോൺഗ്രസിന്റെയും ലീഗിന്റെയും കൂടെ അണിനിരന്നവരാണ്. ഇപ്പോൾ ഇവർ തമ്മിൽ ഒരു പ്രത്യേക കെമിസ്ട്രി രൂപപ്പെട്ടിട്ടുണ്ട്. അവിടെയാണ് സ്വാഭാവികമായ ചില സംശയങ്ങൾ ഉയർന്നു വരുന്നത്. ഇത് വെൽഫെയർ പാർട്ടിയുടെയോ ജമാഅത്തെ ഇസ്‌ലാമിയുടെയോ മാത്രം ബുദ്ധിയിൽ ഉദിച്ചൊരു കാര്യമാണോ? അതോ കോൺഗ്രസ് – ലീഗ്– വെൽഫയർ പാർട്ടി ത്രയത്തിന് ഇതിൽ പങ്കുണ്ടോ?; – മുഖ്യമന്ത്രി ചോദിച്ചു.

‘‘കോൺഗ്രസിലെ ഒരു വിഭാഗം ആളുകൾ നല്ലൊരു നിലയ്ക്കു തന്നെ രാജ്യത്തെ സംഘപരിവാറിനോട് വല്ലാത്ത മൃദുനിലപാട് സ്വീകരിക്കുന്നവരാണ് എന്നത് എല്ലാവർക്കും അറിയാം. താൻ വേണമെങ്കിൽ ബിജെപിയിൽ പോകും എന്ന് കെപിസിസി പ്രസിഡന്റ് തന്നെ പരസ്യമായി പറഞ്ഞത് എല്ലാവരും കേട്ടതാണ്. അങ്ങനെ ചിന്തിക്കുന്ന ഒട്ടേറെപ്പേർ അതിനകത്തുണ്ട് എന്നും സമൂഹത്തിന് അറിയാം.’ – മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

‘‘ലീഗിന്റെ നേതൃത്വത്തിലെ ഒരു വിഭാഗമാണ് വെൽഫയർ പാർട്ടിയുമായുള്ള യോജിപ്പിനും സഖ്യത്തിനും നേതൃത്വം കൊടുത്തത്. യഥാർഥത്തിൽ മുസ്‍ലിം ലീഗുമായി ചേർന്നു നിൽക്കുന്ന ചില സംഘടനകൾ തന്നെ അതിനെ എതിർത്തതാണ്, തള്ളിപ്പറഞ്ഞതാണ്. പക്ഷേ, ജമാഅത്തെ ഇസ്‍ലാമി കൂടി കൂടെയുണ്ടാവുക എന്ന നിലപാടാണ് അന്ന് ലീഗ് നേതൃത്വം എന്നു ഞാൻ പറയുന്നില്ല, ലീഗ് നേതൃത്വത്തിൽ തീരുമാനമെടുക്കാൻ കഴിയുന്ന വിഭാഗം നിലപാടായി എടുത്തത്.

ആ വിഭാഗവും നേരത്തേ ‍ഞാൻ പറഞ്ഞ കോൺഗ്രസിലെ വിഭാഗവും ജമാഅത്തെ ഇസ്‍ലാമി ആർഎസ്എസുമായി ചർച്ച നടത്തുന്നതിൽ എന്തെങ്കിലും പങ്കു വഹിച്ചിട്ടുണ്ടോ? അത് അവർ വ്യക്തമാക്കിയാലേ മനസ്സിലാകൂ. എന്തായാലും ദുരൂഹമായ ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്.’ – മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week