ന്യൂഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവൻ രക്ഷിക്കാൻ പ്രവർത്തിക്കേണ്ട ആംബുലൻസ് ജനങ്ങളിൽ നിന്നും ഭീമമായ തുക ഈടാക്കുന്നു എന്ന് കാണിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഡൽഹിയിലാണ് സംഭവം. 4 കിലോമീറ്റർ രോഗിയെ കൊണ്ട്‌പോയതിന് 10,000 രൂപയാണ് ചാർജ് ചെയ്തിരിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥനായ അരുൺ ബോത്രയാണ് ഇത് ട്വിറ്ററലൂടെ പങ്കുവെച്ചത്.
പിതംപുരയിൽ നിന്നും ഫോർട്ടിസ് ആശുപത്രിയിലെത്തിക്കാൻ ഡികെ ആംബുലൻസ് സർവ്വീസാണ് ഇത്തരം പകൽക്കൊള്ള നടത്തിയത്.’ലോകം നമ്മുടെ ധാർമ്മിക മൂല്യങ്ങൾ കാണുന്നുണ്ട്’ എന്ന കുറിപ്പോടെയാണ് ഐപിഎസ് ഉദ്യോഗസ്ഥൻ ഈ ചിത്രം പങ്കുവെച്ചത്. ഇത് പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.