തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ദുഷ്‌കരം. മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ ഇയാളുടെ റൂട്ട് മാപ്പ് ഏറെ സങ്കീര്‍ണ്ണമാണ്. മെയ് 23ന് നിലമ്പുരില്‍ നിന്നു വന്ന യുവാവ് രണ്ട് ദിവസം കൊച്ചിയില്‍ താമസിച്ചു. കലൂര്‍, ഇടപ്പള്ളി, വടുതല, ബോള്‍ഗാട്ടി എന്നിവടങ്ങളില്‍ എത്തി. പതിനഞ്ചാം തീയതിയാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്.
മറൈന്‍ ഡ്രൈവിലെ മൊബൈല്‍ ഷോപ്പ്, കൊല്ലം, ഇഞ്ചക്കല്‍, പേട്ട, മണക്കാട് ഹോട്ടല്‍ സേട്യൂണ്‍, കുമാരപുരം കൊറിയര്‍ സര്‍വീസ്, ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍, ബീമാപ്പള്ളി, ചാല മാര്‍ക്കറ്റ് എന്നിടവങ്ങളില്‍ എത്തി. ഇയാള്‍ക്ക് കൊവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല.
ഇയാളുടെ യാത്രാപഥം സംബന്ധിച്ച് കുടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ ചുവടെയുള്ള നമ്പറുകളില്‍ അറിയിക്കേണ്ടതാണ്. 1077, 1056, 0471-2466828.