24.9 C
Kottayam
Saturday, June 6, 2026

ഗൂഗിൾ വഴിതെറ്റിച്ചു, ചീഞ്ഞമത്സ്യവുമായെത്തിയ വണ്ടി നാട്ടുകാർ തടഞ്ഞു; നശിപ്പിച്ചത് 2250 കിലോ മത്സ്യം

Must read

എടപ്പാള്‍: ഭക്ഷ്യയോഗ്യമല്ലാത്ത 2250 കിലോ മത്സ്യവുമായി പോകുകയായിരുന്ന ലോറി നാട്ടുകാര്‍ തടഞ്ഞുവെച്ച് അധികാരികളെ ഏല്‍പ്പിച്ചു. ആരോഗ്യ-ഭക്ഷ്യ സുരക്ഷാ വകുപ്പുദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയില്‍ വില്‍പനക്ക് യോഗ്യമല്ലെന്ന് കണ്ടെത്തിയ മത്സ്യം കുഴിവെട്ടി മൂടി നശിപ്പിച്ചു. ഗൂഗിള്‍ മാപ്പ് നോക്കിവരുന്നതിനിടെ വഴിതെറ്റി ഗ്രാമീണ റോഡിലൂടെ വരുന്നതിനിടെയാണ് ലോറി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

എടപ്പാളിനടുത്ത കണ്ടനകം-ആനക്കര റോഡില്‍ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് മത്സ്യലോറി ജനങ്ങളുടെ കണ്ണില്‍പ്പെട്ടത്. ഗുജറാത്തില്‍ നിന്ന് കോഴിക്കോട് മാര്‍ക്കറ്റിലെത്തിച്ച മത്സ്യം ദുര്‍ഗന്ധം വമിച്ചിരുന്നതിനാൽ അവിടുത്തെ കച്ചവടക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് സംസ്ഥാന പാതയിലൂടെ കുന്നംകുളം മാര്‍ക്കറ്റിലെത്തിക്കാനായി ലോറിക്കാര്‍ യാത്രതിരിച്ചത്.

കണ്ടനകത്തെത്തിയതോടെ ഗൂഗിള്‍മാപ്പ് ചേകന്നൂര്‍ റോഡിലേക്ക് വഴി കാണിച്ചു. ഈ വഴിയില്‍ മറ്റൊരു വാഹനത്തിന് അരിക് കൊടുക്കുന്നതിനിടയില്‍ റോഡിലേക്കൊഴുകിയ ദുര്‍ഗന്ധപൂരിതമായ വെള്ളം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഗ്രാമപ്പഞ്ചായത്തംഗം കുമാരന്റെ നേതൃത്വത്തില്‍ വാഹനം തടഞ്ഞു. നാട്ടുകാരുമായി വാക്കേറ്റവുമുണ്ടായി. ഇതോടെ ജനങ്ങൾ മത്സ്യപ്പെട്ടികളില്‍ മണ്ണെണ്ണയും പെട്രോളുമൊഴുക്കാനൊരുങ്ങി.

പിന്നീട് പോലീസും ആരോഗ്യവകുപ്പുദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വിഭാഗവും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ദിവസങ്ങളോളം പഴക്കമുള്ളതും ഉപയോഗയോഗ്യമല്ലാത്തതുമാണ് മത്സ്യമെന്ന് കണ്ടെത്തി.

- Advertisement -

ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനിയില്‍ നിന്ന് മത്സ്യം കൊണ്ടുവരുന്നതിനുള്ള നിബന്ധനകൾ പാലിക്കാതെ 40 തെര്‍മോക്കോള്‍ പെട്ടികളിലാക്കിയാണ് മാന്തള്‍ ഇനത്തിലുള്ള മത്സ്യം കൊണ്ടുവന്നത്. ഐസ് ഉരുകി പൂര്‍ണമായി വെള്ളമായ അവസ്ഥയിലായിരുന്നു. വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബിന്റെ സഹായത്തോടെ പഞ്ചായത്തിന്‍റെ അധീനതയിലുള്ള ഭൂമിയില്‍ മത്സ്യം കുഴിച്ചു മൂടി.

- Advertisement -

കമ്പനിയുടെ ലൈസന്‍സോ മറ്റു രേഖകളോ പരിശോധനയില്‍ കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷാ അസി.കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എസ്.ഐ.എം.വി.തോമസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്‍സ്പെക്ടര്‍മാരായ യു.എം. ദീപ്തി, ധന്യ ശശീന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് പ്രശാന്തിയില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week