29.4 C
Kottayam
Saturday, June 6, 2026

രാഹുൽ ഗാന്ധിക്ക് റോസാപ്പൂക്കൾ,ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടി സ്വര ഭാസക്ർ

Must read

ഉജ്ജയിൻ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായി നടി സ്വര ഭാസ്കർ. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് താരം രാഹുൽ ഗാന്ധിയെ കണ്ട് റോസാപ്പൂക്കൾ സമ്മാനിച്ച് യാത്രയിൽ പങ്കെടുത്ത് ഒപ്പം നടക്കുകയും ചെയ്തത്. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന സ്വരയുടെ ചിത്രങ്ങൾ പങ്കുവച്ചു. ‘പ്രശസ്ത നടി സ്വര ഭാസ്കർ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ള ആളുകളുടെ സാന്നിധ്യമാണ് യാത്രയെ വിജയമാക്കി തീർക്കുന്നത്’- എന്ന കുറിപ്പും ചിത്രത്തിനൊപ്പം പങ്കുവയ്ക്കുന്നു. 

ആനുകാലിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിന്റെ പേരിൽ അറിയപ്പെടുന്ന താരമാണ് സ്വര ഭാസ്‌കർ.  കോൺഗ്രസ്  പങ്കുവച്ച പോസ്റ്റ് സ്വരയും  റീട്വീറ്റ് ചെയ്തിട്ടുണ്ട്.  നേരത്തെ അമോൽ പലേക്കർ, സന്ധ്യാ ഗോഖലെ, പൂജാ ഭട്ട്, റിയ സെൻ, സുശാന്ത് സിംഗ്, മോന അംബേഗോങ്കർ, രശ്മി ദേശായി, ആകാംക്ഷ പുരി തുടങ്ങിയ സിനിമാ താരങ്ങൾ നേരത്തെ യാത്രയുടെ ഭാഗമായിരുന്നു. 

ഒരു ദിവസത്തെ ഇടവേള കഴിഞ്ഞാണ് ഉജ്ജയിൽ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചത്. ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലെ അഗർ മാൾവ ജില്ലയിലേക്ക് നീങ്ങുകയാണ്. മധ്യപ്രദേശി 12 ദിവസത്തിൽ 380 കിലോമീറ്ററാണ് യാത്ര പൂർത്തിയാക്കുന്നത്.

- Advertisement -

മധ്യപ്രദേശിൽ നിന്ന് ഡിസംബർ നാലിനാണ് യാത്ര രാജസ്ഥാനിൽ പ്രവേശിക്കുക. കഴിഞ്ഞ നവംബർ 23ന് മഹാരാഷ്ട്രയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലേക്ക് പ്രവേശിച്ചത്.

- Advertisement -

ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കാനിരിക്കെ താൽക്കാലി വെടിനിർത്തലിന് നിർദേശം നൽകിയിരിക്കുകയാണ് നേതൃത്വം. കോൺഗ്രസ് പൊട്ടിത്തെറിയിൽ രാജസ്ഥാനിൽ നേതാക്കൾ പരസ്യ പ്രസ്താവനകൾ നടത്തുന്നത്  വിലക്കിയിരിക്കുകയാണ് എ ഐ സി സി.

മുഖ്യമന്ത്രി അശോക് ഗലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി കെസി വേണുഗോപാൽ എ ഐ സി സി നിലപാട് വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ അനിഷ്ട സംഭവങ്ങൾ ആവർത്തിക്കരുതെന്നും നേതാക്കൾക്ക് നിർദ്ദേശം നൽകി. ഡിസംബർ 4 മുതൽ 21 വരെയാണ് ഭാരത് ജോഡോ യാത്രയുടെ രാജസ്ഥാൻ പര്യടനം. 

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

Popular this week